പടിഞ്ഞാറൻ പാടശേഖരങ്ങൾ വെള്ളത്തിൽ; കർഷകർ പട്ടിണിയി​േലക്ക്​ ​

കോട്ടയം: മഹാപ്രളയത്തിൽ മുങ്ങിയ കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിൽ. നെൽകർഷകരുടെ സ്വപ്നങ്ങൾ തകർത്ത ജലം ഇനിയും ഇറങ്ങാത്തത് പുഞ്ചകൃഷിയെ ഇല്ലാതാക്കും. വിരിപ്പുകൃഷിയുടെ വിത മുതൽ കതിരിട്ട നെൽച്ചെടികളെവരെയാണ് പ്രളയം വിഴുങ്ങിയത്. കൃഷിയെ എങ്ങനെയെങ്കിലും രക്ഷിക്കാൻ കർഷകർ രാവും പകലും പാടത്തി​െൻറ പുറംബണ്ടിൽ നടത്തിയ രക്ഷാദൗത്യവും വെള്ളപ്പൊക്കം തുടച്ചുനീക്കി. കോട്ടയം നഗരസഭ, അയ്മനം, ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, വെച്ചൂർ, വെള്ളൂര്‍, ഇടയാഴം, ടി.വി പുരം, നീണ്ടൂര്‍ പഞ്ചായത്തുകളിലാണ് ഏറെനാശം. ചീപ്പുങ്കൽ വട്ടക്കായൽ, വിരിപ്പുകാല, 900ചിറ, തോട്ടുപുറം, മാലിക്കായൽ, തുരുത്തുമാലി, പള്ളിക്കരി, അകത്തേക്കരി, അന്തോണിക്കായൽ, പടിഞ്ഞാേറ പള്ളിക്കായൽ, സ​െൻറ് ജോസഫ് കായൽ, കുറിയമട എന്നീ പാടശേഖരങ്ങളും വെള്ളത്തിലാണ്. ചീപ്പുങ്കൽ വട്ടക്കായൽ അടക്കമുള്ളവ കതിരിട്ടപ്പോഴാണ് പ്രളയമെത്തിയത്. നെൽകൃഷിയിൽ മാത്രം 300 കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. രണ്ടാം പ്രളയത്തി​െൻറ കണക്കെടുപ്പ് തുടങ്ങിയ ആദ്യഘട്ടത്തിൽ 65 കോടി നാശമുണ്ടായെന്നാണ് സർക്കാർ കണക്ക്. പടിഞ്ഞാറൻ മേഖലയിൽ മാത്രം 6780 ഹെക്ടര്‍ സ്ഥലത്തെ നെൽകൃഷിയാണ് നശിച്ചത്. ഏക്കറിന് 20,000 രൂപ മുതൽ 35,000 രൂപ വരെ ചെലവഴിച്ചു. വായ്പയെടുത്തും സ്വർണം പണയംവെച്ചും കൃഷിയിറക്കിയ കർഷകർക്ക് തുകപോലും തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയാണ്. കൊയ്ത്തു നടത്താനാകാത്തതിനാൽ സബ്സിഡി അടക്കം ആനുകൂല്യങ്ങളും ലഭിക്കില്ല. ഓരോ പാടശേഖരത്തിലും ലക്ഷങ്ങൾ ചെലവഴിച്ചാൽ മാത്രമേ അടുത്ത കൃഷിയിറക്കാനാവൂ. ഇക്കാര്യത്തിൽ പാടശേഖര സമിതികൾക്ക് ഒന്നും ചെയ്യാനാവില്ല. കൃഷി വകുപ്പ് സഹായം കിട്ടിയാൽ മാത്രമേ പടിഞ്ഞാറൻ മേഖലയിലെ പാടശേഖരങ്ങളിൽ വീണ്ടെടുപ്പ് സാധ്യമാകൂ. നെല്ലിന് ഒരു ഹെക്ടറിന് ധനസഹായമായി സർക്കാർ പ്രഖ്യാപിച്ച 13,500 രൂപ ഒന്നിനും തികയില്ലെന്ന് കർഷകർ പറയുന്നു. തകർന്ന ബണ്ടുകൾ പുനഃസ്ഥാപിച്ച് കൃഷിയിറക്കാനുള്ള സംവിധാനമാണ് ആദ്യമൊരുക്കേണ്ടത്. തകർന്ന മോേട്ടാറുകളുടെ എണ്ണം തിട്ടപ്പെടുത്തിയിട്ടില്ല. അപ്പര്‍കുട്ടനാട്ടിലെ ഭൂരിഭാഗം പാടശേഖരങ്ങളിലും വെള്ളംവറ്റിക്കുന്നത് 50-60 കുതിരശക്തിയുള്ള മോട്ടോറുകളാണ്. ഇത്തരം മോേട്ടാറുകൾ പൂര്‍ണമായും വെള്ളത്തിലാണ്. ഇവയെല്ലാം അഴിച്ച് വാര്‍ണിഷ് ചെയ്ത് ഉണക്കിയെടുത്താല്‍ മാത്രമേ വീണ്ടും പമ്പിങ് സാധ്യമാകൂ. ചിലയിടങ്ങളിൽ പുതിയ മോേട്ടാറുകൾ വാങ്ങണം. തകർന്ന മട പുനർനിർമാണത്തിനും മാസങ്ങള്‍ വേണ്ടിവരും. വെള്ളം ദിവസങ്ങളായി ഇറങ്ങാത്തതാണ് ഇത്തവണ തിരിച്ചടിയായത്. ആദ്യപ്രളയത്തിൽ മാത്രം 5000 ഏക്കര്‍ കൃഷിയാണ് നശിച്ചത്. അത് അതിജീവിച്ച കൃഷി രണ്ടാംപ്രളയത്തിൽ പൂർണമായി നശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.