കോട്ടയം: രോഗികൾക്കൊപ്പം ദുരിതബാധിതരെയും ചേർത്തുനിർത്തി ഡോക്ടറും കുടുംബവും. ഇവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകിയത് 60 സെൻറ് ഭൂമി. കോട്ടയം മെഡിക്കല്‍ കോളജിലെ ഓര്‍ത്തോ മൂന്ന് യൂനിറ്റ് മേധാവി കൊച്ചുമറ്റത്തില്‍ ഡോ. എം.സി. ടോമിച്ചനാണ് ചങ്ങനാശ്ശേരി കോട്ടമുറിയിലെ കുടുംബസ്വത്തായി ലഭിച്ച മൂന്ന് കോടി രൂപ വിലമതിക്കുന്ന ഭൂമി ദുരിതബാധിതർക്കായി കൈമാറിയത്. ചൊവ്വാഴ്ച ഭാര്യ ഡോ. ജോളി കുര്യന്‍, മകള്‍ മരിയ തോമസ് എന്നിവരോടൊപ്പം കലക്‌ടറേറ്റിലെത്തിയ അദ്ദേഹം സ്ഥലത്തിെൻറ രേഖകൾ കോട്ടയം ജില്ല കലക്ടര്‍ ഡോ. ബി.എസ്. തിരുമേനിക്ക് കൈമാറി. ഒരുലക്ഷം രൂപയുടെ ചെക്കും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. ഡോക്ടറുടെ സഹോദരിക്കുകൂടി അവകാശമുണ്ടായിരുന്നതിനാല്‍ വേറെ സ്ഥലം അവര്‍ക്ക് വാങ്ങി നല്‍കിയശേഷമാണ് ഇത് കൈമാറിയത്. സി.പി.എം കോട്ടയം ജില്ല സെക്രട്ടറി വി.എന്‍. വാസവന്‍, ജില്ല പഞ്ചായത്ത് അംഗം വി.കെ. സുനില്‍ കുമാര്‍, കോട്ടയം മെഡിക്കല്‍ കോളജ് ആർ.എം.ഒ ഡോ. രഞ്ജന്‍, ഡെപ്യൂട്ടി കലക്ടര്‍ അലക്‌സ് ജോസഫ്, എ.ഡി.സി (ജനറല്‍) പി.എസ്. ഷിനോ, തൃക്കൊടിത്താനം സഹകരണ ബാങ്ക് പ്രസിഡൻറ് ചന്ദ്രബോസ് എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.