രാജാക്കാട്: ജീവിതകാലത്തെ സമ്പാദ്യമത്രയും സ്വരുക്കൂട്ടി പണിത വീടും ഉപജീവനമാർഗമായ കൃഷിയിടവും ഉരുൾപൊട്ടലിൽ നശിച്ചതിനെത്തുടർന്ന് ജീവിതവഴിയിൽ പകച്ചുനിൽക്കുകയാണ് ശ്രീനാരായണപുരം വടയാറ്റുകുന്നേൽ ശിവനും കുടുംബവും. പേമാരി കനത്തതിനെ തുടർന്ന് കടുംതൂക്കായ മലഞ്ചരിവിൽ ശ്രീനാരായണപുരം-മുല്ലക്കാനം റോഡരികിൽ താമസിക്കുന്ന ഇവരുൾപ്പെടെയുള്ള കുടുംബങ്ങളെ അധികൃതർ ഇൗ മാസം 15ന് പഴയവിടുതിയിലെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. കറവയുള്ള രണ്ട് പശുക്കളെ സമീപത്തെ വീട്ടിലേക്ക് മാറ്റിയ ശേഷമാണ് ക്യാമ്പിലേക്ക് പോയത്. രാത്രിയോടെ വീടിന് മുകൾഭാഗത്ത് രണ്ടിടങ്ങളിൽ ഉരുൾപൊട്ടി തൊഴുത്തും കൃഷിയിടവും അപ്പാടെ ഒലിച്ചുപോയി. പിറ്റേന്ന് വീണ്ടും ഉരുൾപൊട്ടുകയും വീടിെൻറ ഭിത്തികൾ തകർന്ന് കെട്ടിടം അപ്പാടെ നിലംപതിക്കുകയുമായിരുന്നു. രേഖകളും ഉപകരണങ്ങളും ഉൾെപ്പടെ വീട്ടിലുണ്ടായിരുന്നവ മുഴുവൻ നശിച്ചു. ക്യാമ്പിൽ െവച്ച് അപകടവിവരം അറിഞ്ഞതിനെ തുടർന്ന് പ്രദേശത്ത് എത്തിയെങ്കിലും റോഡുകൾ സർവതും തകർന്നതിനാൽ വീട് സ്ഥിതിചെയ്യുന്ന ഭാഗത്തേക്ക് പോകാൻ കഴിഞ്ഞില്ല. പറമ്പിൽ പണിചെയ്തും പശുക്കളെ വളർത്തിയും വർഷങ്ങൾകൊണ്ട് സ്വരുക്കൂട്ടിയതും കടം വാങ്ങിയതുമായ 40 ലക്ഷത്തോളം രൂപ മുടക്കി ഒരുവർഷം മുമ്പാണ് വീട് പണിതത്. ഒരു മുറിയുടെ അൽപം ഭാഗം മാത്രമാണ് ഇടിഞ്ഞുവീഴാതെ ഇപ്പോൾ അവശേഷിക്കുന്നത്. പുരയിടത്തിന് മുകൾവശത്ത് ഭൂമി വിണ്ടുകീറിയും കല്ലുകൾ ഉരുണ്ടുവീഴാൻ പാകത്തിനും നിൽക്കുന്നതുമൂലം പരിസരത്തേക്ക് അടുക്കാനാകാത്ത സ്ഥിതിയുണ്ട്. ക്യാമ്പിൽനിന്ന് മടങ്ങിയെങ്കിലും കയറിക്കിടക്കാൻ ഇടമില്ലാത്തതിനാൽ കുംഭപ്പാറയിൽ മകളുടെ വീട്ടിലാണ് ഇപ്പോൾ ഈ കുടുംബം തങ്ങുന്നത്. കാരുണ്യത്തിെൻറ ഉദാത്ത മാതൃക തീർത്ത് വിദ്യാർഥികൾ * അവധി ദിനങ്ങളിലും ഇവർ തിരക്കിലാണ് രാജകുമാരി: പ്രളയാനന്തരമുള്ള അവധിദിനങ്ങളിൽ കാരുണ്യത്തിെൻറ ഉദാത്ത മാതൃക തീർത്ത് രാജകുമാരി ഗവ. വി.എച്ച്.എസ്.എസിലെ നാഷനൽ സർവിസ് സ്കീം അംഗങ്ങൾ. രാജകുമാരിയിൽ ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും നാശനഷ്ടമുണ്ടായ വീടുകൾ പുനർനിർമിച്ചും വാസയോഗ്യമാക്കി നൽകാനുള്ള തങ്ങളുടെ ഉദ്യമത്തിന് ഞായറാഴ്ചപോലും ഇൗ കുട്ടിക്കൂട്ടങ്ങൾ അവധി നല്‍കിയില്ല. മണ്ണിടിഞ്ഞ് നാശനഷ്ടമുണ്ടായ വാരിക്കാട്ട്, ദിലീപിെൻറ വീടിെൻറ അറ്റകുറ്റപ്പണി നടത്തി, വീടിന് മുകളില്‍ പതിച്ച മണ്ണ് പൂർണമായും നീക്കിയശേഷമാണ് ഞായറാഴ്ച വൈകി വിദ്യാർഥികൾ വീടുകളിലേക്ക് മടങ്ങിയത്. അഞ്ച് സംഘങ്ങളായി തിരിഞ്ഞ് പ്രദേശത്തെ ഇത്തരത്തിലുള്ള ആറ് വീടുകൾ വാസയോഗ്യമാക്കി നൽകാനാണ് വിദ്യാർഥികളുടെ തീരുമാനം. അവധിയാഘോഷങ്ങൾ വേണ്ടെന്നുെവച്ച് അധ്യാപകരും ഇവർക്കൊപ്പമുണ്ട്. രാജകുമാരിയിൽ വീടില്ലാത്ത നിർധന വീട്ടമ്മക്കായി ഇൗ സ്കൂളിലെ വിദ്യാർഥികൾ നിർമിച്ചുനൽകുന്ന വീടിെൻറ നിർമാണ പ്രവർത്തനവും അവസാനഘട്ടത്തിലാണ്. പ്രിൻസിപ്പൽ ബ്രിജേഷ് ബാലകൃഷ്ണൻ, അധ്യാപകരായ പ്രിൻസ് പോൾ, സി.എം. റീന തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. തൊടുപുഴ നഗരസഭയിൽ ക്ലോറിനേഷന് കർമപദ്ധതി തൊടുപുഴ: നഗരസഭയിൽ ജലസ്രോതസ്സുകളുടെ ക്ലോറിനേഷനുള്ള കർമപദ്ധതി തയാറാക്കി. വെള്ളപ്പൊക്കം ബാധിച്ച വാർഡുകളിൽ ക്ലോറിനേഷൻ ആദ്യഘട്ടം പൂർത്തീകരിച്ച പശ്ചാത്തലത്തിലാണ് നഗരസഭയിലെ മുഴുവൻ ജലസ്രോതസ്സുകളും ക്ലോറിനേറ്റ് ചെയ്യാൻ നടപടിയാരംഭിച്ചത്. ഇൗ പ്രവർത്തനങ്ങൾക്കായി മൂന്ന് അംഗങ്ങൾ വീതം അടങ്ങുന്ന പത്ത് ടീം രൂപവത്കരിച്ചു. കിണറുകളുള്ള വീടുകളിൽ ഇവർ സന്ദർശനം നടത്തി ശാസ്ത്രീയ രീതിയിൽ ക്ലോറിനേഷൻ നടത്തും. ഇൗ പ്രവർത്തനങ്ങൾ ആഗസ്റ്റ് 31ന് മുമ്പ് പൂർത്തിയാകും. കൂടാതെ ക്ലോറിനേഷനും വീട് ശുചീകരണത്തിനും ബ്ലീച്ചിങ് പൗഡർ ആവശ്യമുള്ളവർക്ക് ജില്ല ആശുപത്രി, ജില്ല വെക്ടർ കൺട്രോൾ യൂനിറ്റ് എന്നിവിടങ്ങളിൽനിന്ന് ലഭിക്കും. ശുചീകരണം, മാലിന്യനീക്കം എന്നിവയുമായി ബന്ധപ്പെട്ട ജോലികളിൽ ഏർപ്പെടുന്നവർ എലിപ്പനി പ്രതിരോധത്തിനായി കഴിക്കേണ്ട ഡോക്സിസൈക്ലിൻ ഗുളിക ആവശ്യാനുസരണം ജില്ല ആശുപത്രിയിലെ മാതൃശിശുസംരക്ഷണ വിഭാഗത്തിൽനിന്ന് വാങ്ങണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.