'ഉത്രാടക്കിഴി'യും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്​

കോട്ടയം: പ്രളയകാലത്ത് ആചാരത്തനിമയിൽ എത്തിയ ഉത്രാടക്കിഴിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ഓണത്തിന് കൊച്ചി രാജവംശത്തിലെ സ്ത്രീകൾക്ക് പുതുവസ്ത്രം വാങ്ങാൻ ആചാരപ്രകാരം ജില്ലയിലെ ഏക അവകാശിയും പിന്‍മുറക്കാരിയുമായ സൗമ്യവതി തമ്പുരാട്ടിക്ക് ലഭിച്ച ഉത്രാടക്കിഴിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കോട്ടയം വയസ്കര രാജഭവനിലെ രാജരാജവര്‍മയുടെ ഭാര്യ എൻ.കെ. സൗമ്യവതി തമ്പുരാട്ടിക്ക് 65ാം തവണയും ഉത്രാടദിനത്തിൽ എത്തുന്ന 'പണക്കിഴി'യിൽനിന്ന് ആചാരം നിലനിർത്താൻ ഒരുനാണയം മാത്രമാണെടുത്തത്. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എൽ.എയാണ് കിഴി കൈമാറിയത്. സന്തോഷത്തോടെ കിഴി സ്വീകരിച്ചശേഷം ഒരുനാണയം മാത്രമെടുത്ത് പണക്കിഴി കോട്ടയം തഹസിൽദാർ ബി. അശോകിനെ എൽപിച്ചു. തഹസിൽദാർ (എൽ.ആർ.) ഗീതാകുമാരി, ഡെപ്യൂട്ടി തഹസിൽദാർ എസ്.എൻ. അനിൽകുമാർ, വിേല്ലജ് ഒാഫിസർ ജയിംസ്, രാജകുടുംബാംഗങ്ങൾ എന്നിവരുമുണ്ടായിരുന്നു. ഇതോടനുബന്ധിച്ച് സൗമ്യവതി തമ്പുരാട്ടിയുടെ കവിത സമാഹാരം 'മേഘച്ചാർത്ത്' പ്രകാശനവും നടന്നു. 10 രൂപയുടെ 100 നാണയങ്ങൾ ഉൾക്കൊള്ളുന്നതാണ് കിഴി. നേരത്തേയുള്ള ആചാരപ്രകാരം 14 രൂപയാണ് എല്ലാവര്‍ഷവും നല്‍കിയിരുന്നത്. എന്നാൽ, കഴിഞ്ഞ സർക്കാറി​െൻറ കാലത്ത് തുക 1000 രൂപയായി വര്‍ധിപ്പിച്ചു. ഓണത്തിന് കൊച്ചി രാജകുടുംബാംഗങ്ങള്‍ക്ക് ലഭിക്കുന്ന പാരമ്പര്യത്തി​െൻറ തിരുശേഷിപ്പാണ് ഉത്രാടക്കിഴി. തൃശൂര്‍ ട്രഷറിയില്‍നിന്നാണ് ഇതിനുള്ള തുക അനുവദിക്കുന്നത്. തൃശൂര്‍ കലക്ടറുടെ പ്രത്യേക പ്രതിനിധി കോട്ടയം താലൂക്ക് ഓഫിസില്‍ തുക നേരിട്ട് എത്തിക്കും. അവിടെ നിന്ന് തഹസില്‍ദാറുടെ നേതൃത്വത്തില്‍ പണം വയസ്ക്കര രാജഭവനത്തില്‍ എത്തിക്കുകയാണ് പതിവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.