ചെറുതോണി: പ്രകൃതിക്ഷോഭത്തെ തുടർന്ന് അടച്ചിട്ട ഇടുക്കി-ചെറുതോണി പാലം ചൊവ്വാഴ്ചയോടെ താൽക്കാലികമായി തുറന്നുനൽകുമെന്ന് അഡ്വ. ജോയ്സ് ജോർജ് എം.പി അറിയിച്ചു. ദേശീയപാത സൂപ്രണ്ടിങ് എൻജിനീയർ ഐസക് വർഗീസ്, അസി. എക്സിക്യൂട്ടിവ് എൻജിനീയർ റെക്സ് ഫെലിക്സ് എന്നിവരുടെ നേതൃത്വത്തിലെത്തിയ വിദഗ്ധ സംഘത്തിെൻറ പരിശോധനയിൽ പാലം ഗതാഗതയോഗ്യമാണെന്ന് കണ്ടെത്തി. ഗതാഗതത്തിന് തുറന്നുനൽകണമെങ്കിൽ പാലത്തിനു സമീപം കട്ടപ്പന റോഡിെൻറ ഒരുഭാഗം മുറിഞ്ഞുപോയതിനാൽ വാഹനങ്ങൾ കടന്നുപോകാനാവശ്യമായ അറ്റകുറ്റപ്പണി നടത്തണം. പൈപ്പുകൾ സ്ഥാപിച്ച് തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഇതിെൻറ നിർമാണം പൂർത്തിയാക്കും. ഇതിന് മുന്നോടിയായി പാലത്തിൽ തടഞ്ഞിരുന്ന മരങ്ങളും മറ്റ് തടസ്സങ്ങളും മാറ്റിത്തുടങ്ങി. പാലത്തിെൻറ നിർമാണശേഷം ഗാന്ധിനഗർ കോളനിവഴി ചെറുവാഹനങ്ങൾ കടത്തിവിടും. താൽക്കാലിക സംവിധാനം ആരംഭിച്ച ശേഷം പുതിയ പാലവും റോഡും നിർമിക്കാൻ നടപടി ആരംഭിക്കുമെന്നും എം.പി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.