കോട്ടയം: പ്രളയദുരിതാശ്വാസ തുടർപ്രവർത്തനങ്ങൾക്കായി 30 കോടി സമാഹരിക്കാൻ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ മാനേജിങ് കമ്മിറ്റി അടിയന്തര യോഗം തീരുമാനിച്ചു. സഭാ അംഗങ്ങളിലും സ്ഥാപനങ്ങളിൽനിന്നുമാകും തുക കണ്ടെത്തുക. സഭയുടെ ആഭിമുഖ്യത്തിലും അധ്യാത്മീയ സംഘടനപ്രവർത്തകരുടെ നേതൃത്വത്തിലും നടക്കുന്ന പ്രളയരക്ഷാ-ദുരിതാശ്വാസ പുനരധിവാസപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ ചേർന്ന യോഗത്തിൽ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്കബാവ അധ്യക്ഷതവഹിച്ചു. സഭയിലെ മുതിർന്ന മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസിെൻറ നിര്യാണത്തിൽ യോഗം അനുശോചിച്ചു. ഇതുവരെ നടന്ന ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കാതോലിക്കബാവ സംതൃപ്തി രേഖപ്പെടുത്തി. പുനർനിർമാണഘട്ടത്തിലും സഹകരണം ഉണ്ടാകണമെന്ന് ബാവ ആഹ്വാനം ചെയ്തു. സഭാ ആലോചനസമിതിയുടെ റിപ്പോർട്ടും ശിപാർശകളും സഭ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ അവതരിപ്പിച്ചു. ൈക്രസിസ് മാനേജ്മെൻറ് കമ്മിറ്റി കോഒാഡിനേറ്റർ ഫാ. എബിൻ എബ്രഹാം ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപിത റിപ്പോർട്ട് നൽകി. അർഹരെ കണ്ടെത്താൻ യുദ്ധകാലാടിസ്ഥാനത്തിൽ സ്ഥിതിവിവരക്കണക്കുകൾ ശേഖരിക്കാൻ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.