കോട്ടയം: പ്രളയബാധിതമേഖലകളിലും ദുരിതാശ്വാസ ക്യാമ്പുകളിലും വിതരണം ചെയ്യാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് 50 ലക്ഷം മുട്ടകൾ എത്തിക്കുന്നു. ഇതിൽ ഒരുലക്ഷം മുട്ട കഴിഞ്ഞദിവസം സംസ്ഥാനത്ത് എത്തിയതായി മൃഗസംരക്ഷണ വകുപ്പ് സംസ്ഥാന ഡയറക്ടർ ഡോ.എൻ.എൻ. ശശി പറഞ്ഞു. നാഷനല്‍ എഗ് കോഒാഡിനേഷന്‍ കമ്മിറ്റി നേതൃത്വത്തിലാണ് കോഴിമുട്ട എത്തിക്കുന്നത്. ഇതിൽ ഒരുലക്ഷം മുട്ടകൾ സൗജന്യമായാണ് കോഒാഡിനേഷന്‍ കമ്മിറ്റി നൽകുന്നത്. ബാക്കി മുട്ടകൾക്ക് കേന്ദ്രമൃഗസംരക്ഷണവകുപ്പ് പണം നൽകും. ഇത് ദുരിതാശ്വാസ ക്യാമ്പുകളിലും പ്രളയബാധിതർക്കും വിതരണം ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.