തിരുവോണത്തോണിയില്ല; മങ്ങാട്ട്​ ഭട്ടതിരി കാറിൽ ആറന്മുളയിലെത്തി

േകാട്ടയം: പരമ്പരാഗത മാർഗം ഉപേക്ഷിച്ച് തിരുവാറന്മുളയപ്പന് ഒാണവിഭവങ്ങളുമായി മങ്ങാട്ടില്ലത്ത് നാരായണൻ ഭട്ടതിരിയുടെ യാത്ര. മീനച്ചിലാറും പമ്പയാറും കൈവഴികളും കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യത്തിലാണ് ചരിത്രത്തിലാദ്യമായി തിരുവോണത്തോണിക്ക് പകരം കരമാർഗമുള്ള യാത്ര. പരമ്പരാഗതമായി കോട്ടയം കുമാരനല്ലൂർ ഇല്ലക്കടവിൽനിന്ന് കാട്ടൂർ വഴി ചുരുളൻവള്ളത്തിലായിരുന്നു ആറന്മുള ക്ഷേത്രത്തിലേക്ക് തിരുവോണത്തോണി പുറപ്പെട്ടിരുന്നത്. ഇത്തവണ വള്ളത്തിൽ യാത്ര അസാധ്യമാണെന്ന് കണ്ടതോടെ ആചാരം മുടക്കാതിരിക്കാൻ കാറിൽ പോകാൻ തീരുമാനിക്കുകയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് മൂന്നോടെ കാറിൽ നാരായണൻ ഭട്ടതിരി ആന്മുളമുളയിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ മങ്ങാട്ടില്ലത്ത് തിരുവാറന്മുളയപ്പന് നിത്യപൂജ കഴിഞ്ഞ് കുമാരനല്ലൂർ ദേവീദർശനം നടത്തി ചതൃശ്ശതം പായസനിവേദ്യവും കഴിച്ചാണ് ആറന്മുളയിലേക്ക് പോയത്. വൈകീേട്ടാടെ ആറന്മുള സത്രത്തിലെത്തി. ഉത്രാടപ്പുലർച്ച ദേവസ്വം ബോർഡ് ഏർപ്പെടുത്തുന്ന വലിയ കെട്ടുവള്ളത്തിൽ കാട്ടൂരിലേക്ക് തിരിക്കും. കാട്ടൂർ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉച്ചപൂജയിൽ പെങ്കടുക്കും. കാട്ടൂരിൽനിന്ന് കരക്കാർ സമാഹരിക്കുന്ന ഒാണവിഭവങ്ങളുമായി ഭട്ടതിരി നയിക്കുന്ന തോണി തിരുവോണപ്പുലർച്ച ആറന്മുള പാർഥസാരഥി ക്ഷേത്രക്കടവിലെത്തും. തുടർന്ന് വിഭവങ്ങൾ ക്ഷേത്രത്തിൽ സമർപ്പിക്കും. ചടങ്ങുകൾക്കുശേഷം അത്താഴപൂജ കഴിഞ്ഞ് ഭഗവാന് കാണിക്ക സമർപ്പിച്ച് കുമാരനല്ലൂരിലേക്ക് മടങ്ങും. നൂറ്റാണ്ടുകൾ പഴക്കമുള്ള ചടങ്ങി​െൻറ ചരിത്രത്തിൽ ആദ്യമാണ് കാർയാത്ര. പ്രളയദുരന്തം കണക്കിലെടുത്ത് ആർഭാടങ്ങളും ഒഴിവാക്കി. പതിവുപോലെ ഭട്ടതിരിയെ യാത്രയാക്കാൻ നിരവധിപേർ എത്തിയിരുന്നു. മങ്ങാട്ടില്ലക്കാർ കാട്ടൂരിൽനിന്ന് കുമാരനല്ലൂരിൽ കുടിയേറിയെന്നാണ് െഎതീഹ്യം. അക്കാലം മുതൽ കാരണവന്മാർ നിറവേറ്റിപ്പോരുന്നതാണ് ആറന്മുളയപ്പന് ഒാണവിഭവങ്ങൾ സമർപ്പിക്കുകയെന്ന ആചാരം. ഇപ്പോഴത്തെ കാരണവർ നാരായണ ഭട്ടതിരിക്ക് ഇത് 20ാം ഉൗഴമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.