ട്രോളര്‍മാരുടെ ഉറക്കംകെടുത്തി കേന്ദ്രമന്ത്രിയുടെ ക്യാമ്പിലെ ഉറക്കം

ചങ്ങനാശ്ശേരി: കേന്ദ്ര മന്ത്രിയുടെ ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കം ട്രോളര്‍മാരുടെ ഉറക്കംകെടുത്തി. കുട്ടനാട്ടിലെ പ്രളയത്തെ തുടര്‍ന്ന് ചങ്ങനാശ്ശേരി താലൂക്കിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാനെത്തിയ കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനമാണ് സമൂഹമാധ്യമങ്ങളിൽ മലയാളികളുടെ ട്രോള്‍ പൊങ്കാല ഏറ്റുവാങ്ങിയത്. ചൊവ്വാഴ്ച രാത്രി 11ഒാടെയാണ് എസ്.ബി സ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു എന്ന അടിക്കുറിപ്പോടെ കണ്ണന്താനം താന്‍ ഉറങ്ങുന്ന പോസിലുള്ള ചിത്രങ്ങള്‍ ഔദ്യോഗിക ഫേസ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചത്. 'ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളില്‍ ക്യാമ്പില്‍ കിടന്നുറങ്ങാന്‍ തീരുമാനിച്ചു' എന്ന അടിക്കുറിപ്പോടെ, അല്‍ഫോൻസ് കണ്ണന്താനം ചങ്ങനാശ്ശേരി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ നിലത്ത് തുണിവിരിച്ച് കിടന്നുറങ്ങുന്നതായിരുന്നു ചിത്രങ്ങൾ. ഉറങ്ങിക്കിടക്കുന്ന ആള്‍ ഏങ്ങനെ സ്വന്തം ചിത്രങ്ങളെടുത്ത് സ്വന്തം അക്കൗണ്ടില്‍ പ്രസിദ്ധപ്പെടുത്തും എന്നതായിരുന്നു എല്ലാവരുടെയും പ്രധാന സംശയം. ചെങ്ങന്നൂർ, മാവേലിക്കര എന്നിവിടങ്ങളിലെ വിവിധ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന ചിത്രങ്ങള്‍ക്കൊടുവിലാണ് കണ്ണന്താനം അദ്ദേഹം ഉറങ്ങുന്നതി​െൻറ ചിത്രവും പോസ്റ്റ് ചെയ്തത്. രാത്രി എസ്.ബി ഹൈസ്‌കൂളിലെ ക്യാമ്പില്‍ കിടന്നുറങ്ങി ബുധനാഴ്ച രാവിലെയാണ് മടങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.