തൊടുപുഴ: കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗസംരക്ഷണ വകുപ്പിെൻറ സൗജന്യ കാലിത്തീറ്റ വിതരണം. മഴക്കെടുതിയില്‍ ജീവന്‍ രക്ഷിക്കാന്‍ ക്യാമ്പുകളിലെത്തിയ കര്‍ഷകര്‍ക്ക് തങ്ങളുടെ കന്നുകാലികളുടെ സംരക്ഷണവും ഭക്ഷണവും ഏറെ ആവലാതിക്കിടയാക്കിയിരുന്നു. ക്യാമ്പുകളിലെത്തിയിട്ടും പലരും കന്നുകാലികള്‍ക്ക് പുല്ലുചെത്താനും തീറ്റ നൽകാനും വീടുകളില്‍ പോയിരുന്നു. എന്നാല്‍, മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ കന്നുകാലികള്‍ക്ക് തീറ്റയുണ്ടാക്കല്‍ ബുദ്ധിമുട്ടായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ഷകര്‍ക്ക് ആശ്വാസമേകി മൃഗസംരക്ഷണ വകുപ്പ് കാലിത്തീറ്റയുമായി ക്യാമ്പിലെത്തിയത്. കട്ടപ്പനയിലെ ക്യാമ്പില്‍ കഴിയുന്ന കന്നുകാലി വളര്‍ത്തലുള്ള 26 കുടുംബങ്ങള്‍ക്കായി 915 കിലോ കാലിത്തീറ്റയാണ് നൽകിയത്. കട്ടപ്പന റീജനല്‍ അനിമല്‍ ഹസ്ബൻഡറി സെൻറര്‍, കട്ടപ്പന വെറ്ററിനറി പോളിക്ലിനിക് എന്നിവയുടെ ആഭിമുഖ്യത്തിലാണ് തെരഞ്ഞെടുത്ത കര്‍ഷകര്‍ക്ക് കാലിത്തീറ്റ വിതരണം ചെയ്തത്. അരി മാത്രമല്ല അവശ്യസാധനങ്ങളുടെ 1000 കിറ്റും നൽകി തമിഴ്നാട് തൊടുപുഴ: ടൺകണക്കിന് അരിക്ക് പുറമെ തമിഴ്നാട് നൽകിയത് അവശ്യസാധനങ്ങളടങ്ങിയ 1000 കിറ്റ്. അലുമിനിയം കലം, സ്റ്റീല്‍ തവി, പ്ലേറ്റ്, ഗ്ലാസ്, അഞ്ചുകിലോ അരി, ഉരുളക്കിഴങ്ങ്, കറി പൗഡർ, പരിപ്പ്, പഞ്ചസാര, ഉഴുന്ന് പൊടി, എണ്ണ, ഉപ്പ്, മെഴുകുതിരി, തീപ്പെട്ടി, പുതപ്പ് എനിവയടങ്ങിയ 1000 കിറ്റുകൾ കട്ടപ്പനയിലെ ബേസ് ക്യാമ്പിലെത്തിച്ചു. ദുരിതാശ്വാസ ക്യമ്പില്‍നിന്ന് വീടുകളിലേക്ക് മടങ്ങുന്ന കുടുംബങ്ങൾക്ക് ഈ കിറ്റുകള്‍ ഏറെ ഉപകാരപ്രദമായി. കാലവർഷം കവർന്നത് 4563 വളർത്തുമൃഗങ്ങളെ തൊടുപുഴ: കാലവർഷക്കെടുതിയിൽ ജില്ലയിൽ ഇല്ലാതായത് 4563 വളർത്തുമൃഗങ്ങൾ. ഇടുക്കി, മുല്ലപ്പെരിയാർ അണക്കെട്ടുകൾ തുറന്നുവിട്ടതിനെ തുടർന്നും മണ്ണിടിഞ്ഞും ഉരുൾപൊട്ടിയുമാണ് വളർത്തുമൃഗങ്ങൾ ചത്തത്. കോഴികളാണ് ഏറെയും. 4500 കോഴികൾ ചത്തതായാണ് മൃഗസംരക്ഷണ വകുപ്പിെൻറ പ്രാഥമിക കണക്ക്. 35 പശുവും ഒമ്പത് കിടാവും 19 ആടും ചത്തു. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർ വിവരം മൃഗാശുപത്രികളിൽ അറിയിക്കണം. കോട്ടയം-കുമളി റൂട്ടിൽ ഗതാഗതം പുനഃസ്ഥാപിച്ചു പീരുമേട്: ദേശീയപാത 183ൽ പീരുമേട് സി.പി.എം സ്കൂളിന് സമീപം റോഡിൽ വിള്ളൽ വീണതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. റോഡ് വീതി കൂട്ടിയും വിള്ളൽ വീണ സ്ഥലത്ത് വെള്ളം ഒലിച്ചിറങ്ങാതിരിക്കാൻ എട്ടു മീറ്ററോളം താഴ്ചയിൽ കേഡറുകൾ താഴ്ത്തിയുമാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഒരു വശത്തുകൂടി മാത്രമാണ് വാഹനങ്ങൾ കടന്നുപോകുന്നത്. ഗതാഗതം പുനഃസ്ഥാപിച്ചതോടെ കോട്ടയം-കുമളി റൂട്ടിലെ കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾ പതിവുപോലെ സർവിസ് ആരംഭിച്ചു. റോഡിന് താഴെ താമസിക്കുന്നവരുടെ വീടുകളിലും വിള്ളൽ വീണിട്ടുണ്ട്. അപകടകരമായ വീടുകളിൽ താമസിക്കുന്നവരെ ദുരന്തനിവരാണ സേനയുടെ നിർദേശപ്രകാരം ദുരിതാശ്വാസ ക്യാമ്പിൽ മാറ്റിപാർപ്പിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.