േകാട്ടയം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മലങ്കര ഓർത്തഡോക്സ് സഭ ആദ്യഗഡുവായി 30 ലക്ഷം രൂപയുടെ ചെക്ക് ൈകമാറി. സഭ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറി ഡോ. യൂഹാനോൻ മാർ ദിയസ്കോറോസ് മെത്രാപ്പോലീത്ത, സഭ മിഷൻ ബോർഡ് പ്രസിഡൻറ് ഡോ. യൂഹാനോൻ മാർ തേവോദോറോസ് മെത്രാപ്പോലീത്ത, അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ എന്നിവരടങ്ങുന്ന സംഘം മുഖ്യമന്ത്രി പിണറായി വിജയന് ചെക്ക് കൈമാറി. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കും തുടർന്നുള്ള പുനർനിർമാണ സംരംഭങ്ങൾക്കും സംഘം പിന്തുണ അറിയിച്ചു. സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിച്ചു. മുട്ടമ്പലം യു.പി സ്കൂൾ, പാമ്പാടി ദയറ, പള്ളം സെൻറ് പോൾസ് പള്ളി സ്കൂൾ, പരുമല സെമിനാരി, ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ്, പുത്തൻകാവ്, ആറന്മുള, തിരുവല്ല എം.ജി.എം എന്നിവിടങ്ങളിലെ ക്യാമ്പുകളിലാണ് കാതോലിക്ക ബാവ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.