മെഴുകുതിരി ക്ഷാമം രൂക്ഷം; നെ​േട്ടാട്ടം

കോട്ടയം: പ്രളയം തകർത്തെറിഞ്ഞ ചെങ്ങന്നൂർ, അപ്പർകുട്ടനാട് മേഖലകളിൽ മെഴുകുതിരി ക്ഷാമം രൂക്ഷം. ട്രാൻസ്േഫാർമറുകളടക്കം വെള്ളത്തിനടിയിലായതോടെ ഇൗ മേഖലയിൽ വൈദ്യുതി ബന്ധം നിശ്ചലമാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയോടെയാണ് വൈദ്യുതി നിലച്ചത്. ഒരാഴ്ച പിന്നിടുേമ്പാഴും പുനഃസ്ഥാപിക്കാനായിട്ടില്ല. ഇൻവെർട്ടറുകളും എമർജൻസി ലൈറ്റുകളും നിശ്ചലമായി. ഇതോടെ സന്ധ്യമയങ്ങിയാൽ വീടുകൾ ഇരുട്ടിലാകും. മെഴുകുതിരിയാണ് ഭൂരിഭാഗത്തി​െൻറയും ആശ്രയം. എന്നാൽ, ഇതും കിട്ടാനില്ലാത്ത അവസ്ഥയാണ്. ദുരിതമേഖലകളിലേക്ക് സംസ്ഥാനത്തി​െൻറ എല്ലാ ഭാഗങ്ങളിൽനിന്ന് സാമഗ്രികൾ എത്തുന്നുണ്ടെങ്കിലും മെഴുകുതിരിയുടെ എണ്ണം തീരെ കുറവാണ്. എത്തുന്നവ നിമിഷങ്ങൾക്കുള്ളിൽ തീരും. വെള്ളം കയറാത്ത വീടുകളിൽ കഴിയുന്നവരാണ് രൂക്ഷത കൂടുതൽ അനുഭവിക്കുന്നത്. ഇവർ മെഴുകുതിരിക്കായി നെേട്ടാട്ടത്തിലാണ്. െചാവ്വാഴ്ചയും മെഴുകുതിരിക്കായി പലരും കടകൾ കയറിയിറങ്ങി. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ കഴിയാത്തതിനാൽ നിശ്ചലമാണ്. വാഹനങ്ങളിൽനിന്ന് ചാർജ് ചെയ്താണ് പലരും ഉപയോഗിക്കുന്നത്. അതിനിടെ, യുദ്ധകാലാടിസ്ഥാനത്തിൽ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള ശ്രമം കെ.എസ്.ഇ.ബി നടത്തിവരുകയാണ്. തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് ഒട്ടുമിക്ക ട്രാൻസ്േഫാർമറുകളിൽനിന്ന് വെള്ളം ഇറങ്ങിയത്. എന്നാൽ, റോഡുകളിലും ചപ്പാത്തുകളിലും വെള്ളം നിറഞ്ഞിരുന്നതിനാൽ ജീവനക്കാർക്ക് എത്താൻ കഴിയാത്ത സ്ഥിതിയായിരുന്നു. ചൊവ്വാഴ്ച െവള്ളം എറക്കുറെ ഇറങ്ങിയതോടെ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനുള്ള പ്രവർത്തനം ഉൗർജിതമാണ്. ലൈനുകൾ പരീക്ഷണാടിസ്ഥാനത്തിൽ ചാർജ് ചെയ്തുവരുകയാണ്. വെള്ളം കയറിയ പ്രദേശങ്ങളിലെ വീടുകളിലെത്തി മെയിൻ സ്വിച്ചുകൾ ഒാഫാക്കാൻ കെ.എസ്.ഇ.ബി ജീവനക്കാർ നിർദേശം നൽകിയിട്ടുണ്ട്. മൊബൈൽ ടവറുകളിലും വെള്ളം കയറിയതോടെ ബാറ്ററികൾ തകരാറിലാണ്. ഇത് നെറ്റ്വർക്കും തകരാറിലാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.