മുല്ലപ്പെരിയാർ ഷട്ടറുകൾ താഴ്ത്തി; ഇടുക്കിയിലേക്ക് ഒഴുകുന്നത് 700 ഘനഅടിയായി

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി കുറഞ്ഞതോടെ സ്പിൽവേ ഷട്ടറുകൾ തമിഴ്നാട് താഴ്ത്തി.13 ഷട്ടറിൽ 11 എണ്ണമാണ് തിങ്കളാഴ്ച അടച്ചത്. ശേഷിക്കുന്ന രണ്ടും ഒരടി മാത്രമാണ് ഉയർത്തിയിട്ടുള്ളത്. ഇതുവഴി സെക്കൻഡിൽ 700 ഘനഅടി ജലമാണ് ഇപ്പോൾ ഇടുക്കിയിലേക്ക് ഒഴുകുന്നത്. തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2200 ഘനഅടി ജലം തുറന്നുവിട്ടിട്ടുണ്ട്. സെക്കൻഡിൽ 3890 ഘനഅടി ജലമാണ് ഇപ്പോൾ അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.