കുമളി: മുല്ലപ്പെരിയാർ ജലം സംഭരിക്കുന്ന തേനി ജില്ലയിലെ വൈഗ അണക്കെട്ട് നിറഞ്ഞതോടെ ഇവിടെനിന്ന് വൻതോതിൽ ജലം തുറന്നുവിട്ടു. മധുര, ദിണ്ഡിഗൽ, ശിവഗംഗൈ ജില്ലകളിലേക്കാണ് ജലം ഒഴുകുന്നത്. 71 അടി സംഭരണശേഷിയുള്ള അണക്കെട്ടിൽ ജലനിരപ്പ് 69 അടിയായി ഉയർന്നതോടെയാണ് സെക്കൻഡിൽ 3325 ഘനയടി ജലം തുറന്നുവിട്ടത്. ഇതോടെ മുല്ലപ്പെരിയാറിൽ ജലനിരപ്പ് 140 അടിയിലേക്ക് താഴ്ന്നു. മുല്ലപ്പെരിയാർ അണക്കെട്ടിൽനിന്ന് തമിഴ്നാട്ടിലേക്ക് സെക്കൻഡിൽ 2206 ഘനയടി ജലമാണ് ഒഴുകുന്നത്. സെക്കൻഡിൽ 3890 ഘനയടി ജലമാണ് ഒഴുകിയെത്തുന്നത്. തമിഴ്നാട്ടിൽ ലഭിച്ച മഴയുടെ ഫലമായി വൈഗയിലേക്ക് സെക്കൻഡിൽ 3325 ഘനയടി ജലം ഒഴുകിയെത്തുന്നുണ്ട്. വൈഗയിൽനിന്ന് ആദ്യം തുറന്നുവിട്ട ജലത്തിെൻറ അളവ് ഉച്ചകഴിഞ്ഞതോടെ സെക്കൻഡിൽ 1130 ഘനയടിയാക്കി കുറച്ചു. 120 ദിവസത്തേക്ക് ഈ രീതിയിൽ ജലം തുറന്നുവിടാനാണ് തീരുമാനം. ഈ ജലം ഉപയോഗിച്ച് മധുര, മേലൂർ, വാടിപ്പെട്ടി, ഉശിലംപ്പെട്ടി, തിരുമങ്കലം, ദിണ്ഡിഗൽ, നിലക്കോട്ടൈ, ശിവഗംഗൈ എന്നിവിടങ്ങളിലായി 1,05,002 ഏക്കർ സ്ഥലത്താണ് ആദ്യഘട്ടത്തിൽ നെൽകൃഷി ആരംഭിക്കുന്നത്. തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ. പന്നീർ െശൽവമാണ് വൈഗയിൽനിന്ന് ജലം ഒഴുക്കാൻ ഷട്ടർ തുറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.