കോട്ടയം: വെള്ളപ്പൊക്കത്തിൽ കുട്ടികൾക്കുണ്ടായ മാനസികാഘാതം കുറക്കാനും ശുഭാപ്തിവിശ്വാസം പകരാനും ദുരിതാശ്വാസ ക്യാമ്പുകളിൽ കഥാവതരണവും കളികളും ഒരുക്കുന്നു. കുട്ടനാട്, അപ്പർകുട്ടനാട് മേഖലകളിൽനിന്ന് കൂട്ടപലായനത്തിൽ ഉൾപ്പെട്ട കുട്ടികൾക്കായി ജില്ല ഭരണകൂടവും ഡി.സി ബുക്സും മീ ആൻഡ് യു സംഘവും ചേർന്നാണ് പുതിയ ആശയം മുന്നോട്ടുവെച്ചത്. ആയിരക്കണക്കിന് ആളുകൾ താമസിക്കുന്ന ചങ്ങനാശ്ശേരിയിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് തുടക്കത്തിൽ പരിപാടി അവതരിപ്പിക്കുക. പിന്നീട് മറ്റിടങ്ങളിലേക്കും നീങ്ങും. നാടക കലാകാരൻ മനു ജോസിെൻറ നേതൃത്വത്തിൽ 'മി ആന്‍ഡ് യു' കലാസംഘമാണ് പരിപാടികൾ കോർത്തിണക്കുന്നത്. സംഘത്തിൽ മാര്‍ട്ടിൻ, അരുണ്‍ലാൽ, സുധി വട്ടപ്പാന്നി എന്നിവരുമുണ്ട്. ടി.വി ചാനലുകളിൽ കുട്ടികള്‍ക്കായി നിരവധി പരിപാടികൾ നടത്തി ശ്രദ്ധേനേടിയ സംഘമാണ്. ചിത്രരചനയില്‍ താൽപര്യമുള്ളവർക്ക് ചായങ്ങളും പേപ്പറുകളും നൽകി പ്രോത്സാഹനവും നൽകും. ഇതിനൊപ്പം ശുഭാപ്തിവിശ്വാസത്തോടെ കാര്യങ്ങളെ സമീപിക്കാനും മുന്നോട്ട് ജീവിക്കാനും പ്രാപ്തമാക്കുന്ന ലഘുലേഖയും തയാറാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.