കോട്ടയത്ത്​ 438 ക്യാമ്പ്​; 1,34,762 പേരെ മാറ്റിപാർപ്പിച്ചു

കോട്ടയം: പ്രളയബാധിത മേഖലയിൽനിന്ന് കൂടുതൽപേർ എത്തിയതോടെ 438 ദുരിതാശ്വാസ ക്യാമ്പിൽ 39,211 കുടുംബങ്ങളിലായി 1,34,762 പേരെ മാറ്റിപാർപ്പിച്ചു. കോട്ടയം -210, വൈക്കം -103, ചങ്ങനാശ്ശേരി -110, കാഞ്ഞിരപ്പള്ളി -അഞ്ച്, മീനച്ചിൽ -10 എന്നിങ്ങനെയാണ് ക്യാമ്പുകൾ തുറന്നത്. കോട്ടയത്ത് 7457 കുടുംബങ്ങളിലെ 25,303 പേരും വൈക്കത്ത് 23,357 കുടുംബങ്ങളിലായി 79,789 പേരും ചങ്ങനാശ്ശേരിയിൽ 8403 കുടുംബങ്ങളിലായി 28,471 പേരും കാഞ്ഞിരപ്പള്ളിയിൽ 168 കുടുംബങ്ങളിലായി 604 പേരും മീനച്ചില്‍ താലൂക്കിൽ 186 കുടുംബങ്ങളിലായി 595 േപരും താമസിക്കുന്നുണ്ട്. മഴക്ക് ശമനമുണ്ടായിട്ടും ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയിൽനിന്ന് വെള്ളം ഇറങ്ങിയില്ല. ആര്‍പ്പൂക്കര, തിരുവാര്‍പ്പ്, കുമരകം, ഉദയനാപുരം, ടി.വി.പുരം, തലയാഴം, വെള്ളൂർ, തലയോലറമ്പ് പഞ്ചായത്തുകളില്‍ ജലനിരപ്പ് ഉയർന്നുതന്നെയാണ്. കുട്ടനാടന്‍ മേഖലയില്‍ തിങ്കളാഴ്ചയും ജില്ലയിലേക്ക് പലായനം തുടർന്നു. ചങ്ങനാശ്ശേരി വഴിയാണ് ഇപ്പോഴും ദുരിതബാധിതര്‍ ജില്ലയിലെത്തുന്നത്. എ.സി. റോഡ്, കുമരകം റോഡ്, തലയോലപ്പറമ്പ്-വൈക്കം റോഡുകളിലെ ഗതാഗതതടസ്സം ഇനിയും നീങ്ങിയിട്ടില്ല. പച്ചക്കറിക്ക് വില കൂട്ടി; വ്യാപാരികൾക്ക് കൂച്ചുവിലങ്ങിട്ട് പൊലീസ് കോട്ടയം: പ്രളയത്തി​െൻറ മറവിൽ പച്ചക്കറിക്ക് വിലകൂട്ടി വ്യാപാരികൾ. മാർക്കറ്റിൽ പൊലീസ് പരിശോധന നടത്തി. പരിശോധനക്കുശേഷം പച്ചക്കറി വില കുറച്ചു. തക്കാളി -40, ഇഞ്ചി -100, ബീൻസ് -40, ഏത്തക്ക -55, സവാള -30, കിഴങ്ങ് -30 എന്നിങ്ങനെ വില നിജപ്പെടുത്തി. ജനങ്ങളെ കൊള്ളയടിക്കുന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു. കോട്ടയം എം.എൽ റോഡിലെ വ്യാപാരികളാണ് പച്ചക്കറി വിലകൂട്ടി വിറ്റത്. ഗതാഗതം പുനഃസ്ഥാപിച്ചിട്ടും സാധനങ്ങൾ എത്തുന്നില്ലെന്ന് പ്രചരിപ്പിച്ചായിരുന്നു കച്ചവടം. ഇതിനിടെ, ഭക്ഷ്യസാധനങ്ങൾക്ക് അമിതവില ഇൗടാക്കുന്നുവെന്ന പരാതിയെത്തുടർന്ന് കലക്ടർ േഡാ. ബി.എസ്. തിരുമേനി കർശന നിർദേശം നൽകിയതോടെ ഡിൈവ.എസ്.പിയുടെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തുകയായിരുന്നു. പൊലീസ് എത്തുന്നതിന് മുമ്പ് തക്കാളി 60 രൂപയും ഇഞ്ചിക്ക് 160 രൂപയും ബീൻസിന് 60 രൂപയും ഏത്തക്കക്ക് 80 രൂപക്കും സവാളക്കും കിഴങ്ങിനും 40 രൂപയുമാണ് വാങ്ങിയിരുന്നത്. അമിത വില, പൂഴ്ത്തിവെപ്പ്, അളവുതൂക്കത്തിലെ ക്രമക്കേട് എന്നിവ വ്യാപകമായതോടെ വിവിധവകുപ്പുകളും പരിശോധന നടത്തി. പരിശോധന നടത്തി നാലു കട അടക്കുകയും ഒമ്പതെണ്ണത്തിനെതിരെ കേസെടുത്തതായി ജില്ല സപ്ലൈ ഓഫിസര്‍ എം.പി. ശ്രീലത പറഞ്ഞു. കാഞ്ഞിരപ്പള്ളി, മുണ്ടക്കയം എന്നിവടങ്ങളിലാണ് കടകൾക്കെതിരെ നടപടിയെടുത്തത്. ചൊവ്വാഴ്ചയും പരിശോധന നടത്തും. ലീഗല്‍ മെട്രോളജി വകുപ്പി​െൻറ നേതൃത്വത്തില്‍ കോട്ടയം നഗരത്തി​െൻറ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്തി. ത്രാസിലെ ക്രമക്കേടി​െൻറ പേരില്‍ കോട്ടയം എം.എല്‍ റോഡിലെ അഞ്ച് കടക്കെതിരെ കേസെടുത്തു. വൈക്കത്ത് ഒരുലിറ്റര്‍ പാലിന് 50 രൂപ ഈടാക്കിയതിനും കേസെടുത്തതായി ലീഗല്‍ മെട്രോളജി അധികൃതര്‍ അറിയിച്ചു. പൊലീസി​െൻറ സഹകരണത്തോടെയായിരുന്നു പരിശോധന. സ്വകാര്യ പ്ലാൻറിൽനിന്ന് ഓക്സിജന്‍ സിലിണ്ടറുകള്‍ പിടിച്ചെടുത്തു കോട്ടയം: മെഡിക്കല്‍ കോളജിന് ഓക്‌സിജന്‍ വിതരണം ചെയ്യാന്‍ വിസമ്മതിച്ച സ്വകാര്യ പ്ലാൻറിൽ പരിശോധന നടത്തി സിലിണ്ടറുകള്‍ പിടിച്ചെടുത്തു. പൂവന്‍തുരുത്ത് ഇന്‍ഡസ്ട്രിയല്‍ പ്രദേശെത്ത അജയ് ഓക്സിജന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിറച്ച സിലിണ്ടറുകള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതോടെ ബന്ധെപ്പെട്ടങ്കിലും സ്റ്റോക്കില്ലെന്ന് അറിയിച്ചു. തുടർന്ന് ഡിസാസ്റ്റര്‍ മാനേജ്‌മ​െൻറ് ആക്ട് പ്രകാരം സ്ഥാപനത്തിൽ പരിശോധന നടത്താൻ കലക്ടർ ഉത്തരവിട്ടു. ആർ.ഡി.ഒ അനില്‍ ഉമ്മ​െൻറ നേതൃത്വത്തില്‍ 25 നിറച്ച സിലണ്ടറും 15 കാലി സിലിണ്ടറുകള്‍ നിറച്ചും പിടിച്ചെടുത്തു. സ്ഥാപനത്തി​െൻറ സ്റ്റോക് ബുക്ക് കൃത്യമായിരുന്നില്ല. ബില്ലുകളും ഇല്ലായിരുന്നു. ഓക്‌സിജ​െൻറ വിൽപന വില സംബന്ധിച്ചും എക്‌സ്‌പ്ലോസീവ് സ്വഭാവമുള്ള പ്ലാൻറായതിനാൽ അനുബന്ധ രേഖകളും ഇല്ലായിരുന്നു. പതിനായിരം ലിറ്റര്‍ ഓക്സിജന്‍ പ്ലാൻറിൽ ആയിരം കിലോ ലിക്വിഡ് ഓക്സിജന്‍ ഉണ്ടായിരുന്നു. തുടര്‍നടപടിയെടുക്കാൻ വിശദ റിപ്പോര്‍ട്ട്് നല്‍കാന്‍ കലക്ടർ ആർ.ഡി.ഒക്ക് നിർദേശം നൽകി. മെഡിക്കല്‍ കോളജിലെ ഐ.സി.യു, വ​െൻറിലേറ്ററിലെ രോഗികള്‍, കാര്‍ഡിയോളജി വിഭാഗം രോഗികള്‍ക്ക് പിന്നീട് ഒാക്സിജൻ എത്തിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.