കോട്ടയത്തി​െൻറ കിഴക്കൻ മേഖല മടക്കത്തിലേക്ക്​

കോട്ടയം: പ്രളയം നാശം വിതച്ച കോട്ടയത്തി​െൻറ കിഴക്കൻ മേഖലകളിൽ ജനജീവിതം സാധാരണ നിലയിലേക്ക്. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ മുണ്ടക്കയം-കൂട്ടിക്കൽ, ഏന്തയാർ, പൂഞ്ഞാർ, എരുേമലി, പമ്പാവാലി, അടുക്കം, തീക്കോയി, ഇൗരാറ്റുപേട്ട, പാലാ എന്നിവിടങ്ങളിലെല്ലാം ആശങ്കക്ക് നേരിയ ആശ്വാസമായി. എന്നാൽ, നാശനഷ്ടങ്ങൾക്കൊന്നും ഇനിയും പരിഹാരമായില്ല. പലയിടത്തും റോഡുകൾ തകർന്നു. കുടിെവള്ളവും വൈദ്യുതിയും പേരിന് മാത്രം. കാർഷിക േമഖലയിലാണ് കനത്ത നാശം. ടാപ്പിങ് നിലച്ചതോടെ ജനം കടുത്തദുരിതത്തിലാണ്. മറ്റ് കൃഷികളും മഴയിൽ ഒലിച്ചുപോയി. കപ്പ, വാഴ, പച്ചക്കറി കൃഷികളും നശിച്ചു. ആയിരക്കണക്കിന് റബർമരങ്ങൾ മറിഞ്ഞു. ബാങ്ക് വായ്പകളുടെ തിരിച്ചടവും മറ്റും കർഷകരെ വലക്കുന്നു. വീടുകളും മറ്റും തകർന്നവരും നിരവധിയുണ്ട്. റോഡുകളും പാലങ്ങളും അടക്കം വ്യാപകനാശവും ഉണ്ടായി. ശബരിമല റോഡുകളും പൂർണമായും തകർന്നു. ശബരിമല യാത്രയും ദുഷ്കരമാണ്. തകർന്ന കോട്ടയം-കുമളി റോഡിൽ ബസ് സർവിസ് ഇപ്പോഴും ഭാഗികമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.