മുണ്ടക്കയം: പുല്ലുപറിക്കാന്‍ ശബരിമല വനത്തില്‍ പോയ ദമ്പതികള്‍ക്കുനേരെ കാട്ടാനയുടെ ആക്രമണം. ഒറ്റയാെൻറ തുമ്പിൈക്കയില്‍ അകപ്പെട്ട വീട്ടമ്മ കൊല്ലപ്പെട്ടു. മുണ്ടക്കയം, പുഞ്ചവയല്‍ പാക്കാനം, ഇഞ്ചക്കുഴി, കുര്യന്‍പ്ലാക്കല്‍ മനുവിെൻറ ഭാര്യ സൗദാമിനിയാണ് (മിനി -42) കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ 8.30ഓടെയാണ് സംഭവം. മനുവും സൗദാമിനിയും രാവിലെ എേട്ടാടെയാണ് വീടിനു സമീപമുള്ള ശബരിമല വനത്തില്‍ പുല്ലുപറിക്കാന്‍ പോയത്. പാക്കാനം ഉള്‍വനത്തില്‍ ഒന്നരകിലോമീറ്റര്‍ യാത്ര ചെയ്ത ഇരുവരും പുല്ലുവെട്ടുന്നതിനിെട പിന്‍വശത്തുനിന്നു വന്ന കാട്ടുകൊമ്പന്‍ സൗദാമിനിയെ തുമ്പിക്കൈകൊണ്ടു ചുറ്റി അമര്‍ത്തുകയായിരുന്നു. ഭാര്യയെ നിലത്തടിച്ചു കൊമ്പുകൊണ്ട് കുത്തുമെന്നുകണ്ട മനു പിന്‍വശത്തുവന്ന് ആനയുടെ വാലില്‍ പിടിച്ചു ശക്തമായി വലിച്ചു. ഇതോടെ കലിപൂണ്ട ആന മനുവിനെ ആക്രമിക്കാന്‍ തിരിഞ്ഞതോടെ ഭാര്യയെ തോളിലേറ്റി കുത്തിറക്കത്തില്‍ ഓടി രക്ഷപ്പെടുകയായിരുന്നു. വനാതിര്‍ത്തിയില്‍ ഭാര്യയെകൊണ്ടു കിടത്തിയ ശേഷം അയല്‍വാസികളെ വിളിച്ചുവരുത്തി ആശുപത്രിയിൽ കൊണ്ടുപോയങ്കിലും രക്ഷിക്കാനായില്ല. ആക്രമണത്തില്‍ ആനയുടെ കൊമ്പുകൊണ്ട് സൗദാമിനിയുടെ കഴുത്തിനു പരിക്കേറ്റു. എല്ലാദിവസവും ഇരുവരും പുല്ലുപറിക്കാന്‍ പോകുമായിരുന്നേത്ര. മേഖലയില്‍ കാട്ടാന ശല്യം വ്യാപകമാണ്. മേഖലയില്‍ ഇരുപത്തിരണ്ടോളം കാട്ടാനകള്‍ കഴിഞ്ഞ രണ്ടുദിവസമായി ഇറങ്ങി കൃഷിയും മറ്റും നശിപ്പിക്കുന്നുണ്ട്. ബുധനാഴ്ച കോരുത്തോട് മേഖലയില്‍റോഡില്‍ കാട്ടാന ഇറങ്ങിയിരുന്നു. എരുമേലിയില്‍നിന്ന് ഫോറസ്റ്റ് റേഞ്ച് ഒാഫിസര്‍ ജയരാജിെൻറ നേതൃത്വത്തില്‍ വനപാലകരും മുണ്ടക്കയം പൊലീസും സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. റാന്നി സെൻറ് തോമസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി മഹേഷ് സൗദാമിനിയുടെ ഏക മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.