തോരാമഴയത്തും ആവേശം ചോരാ​െത സ്വാതന്ത്ര്യദിനാഘോഷം

തൊടുപുഴ: കോരിച്ചൊരിയുന്ന മഴയത്തും ആവേശം ചോരാെത ഭാരതത്തി​െൻറ 72ാം സ്വാതന്ത്ര്യദിനം ആഘോഷിച്ചു. കരിമണ്ണൂർ സ​െൻറ് ജോസഫ്‌സ് ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ സ്കൂൾ മാനേജർ ഫാ. ജോൺ ഇലഞ്ഞേടത്ത് പതാകയുയർത്തി. എൻ.സി.സി, എസ്.പി.സി, സ്കൗട്ട്സ്, ഗൈഡ്സ്, ജെ.ആർ.സി, എൻ.എസ്.എസ് എന്നിവയുടെ അംഗങ്ങൾ പരേഡും വിവിധ പരിപാടികൾക്കുമായി നേരേത്ത തയാറായി നിന്നുവെങ്കിലും തുടർച്ചയായി പെയ്യുന്ന മഴയത്ത് അവയെല്ലാം ഉപേക്ഷിക്കുകയായിരുന്നു. വിദ്യാലയത്തി​െൻറ വരാന്തയിൽ അണിനിരന്ന അംഗങ്ങൾ മാസ് ഡിസ്പ്ലേ നടത്തി. വിദ്യാലയ ഗായകസംഘം ദേശഭക്തിഗാനങ്ങൾ ആലപിച്ചു. സ്കൂൾ മാനേജർ ഫാ. ജോൺ ഇലഞ്ഞേടത്ത് സ്വാതന്ത്ര്യദിന സന്ദേശം നൽകി. പി.ടി.എ പ്രസിഡൻറ് കെ.പി. മധുസൂദനൻ, എം.പി.ടി.എ പ്രസിഡൻറ് സോഫി വിൽ‌സൺ, സ്റ്റാഫ്‌ സെക്രട്ടറി ബിജു ജോസഫ്, പി.ടി.എ സെക്രട്ടറി റെജീന ലോറൻസ് എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ജോർജ് ജോസഫ് സ്വാഗതവും ഹെഡ്മാസ്റ്റർ ജോയ്കുട്ടി ജോസഫ് നന്ദിയും പറഞ്ഞു. ദുരിതാശ്വാസത്തിനായി യു.ഡി.എഫ് പ്രവർത്തകർ സഹകരിക്കണം -എസ്. അശോകൻ തൊടുപുഴ: ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ യു.ഡി.എഫ് പ്രവർത്തകർ സജീവമായി സഹകരിക്കണമെന്ന് ജില്ല ചെയർമാൻ എസ്. അശോകൻ അഭ്യർഥിച്ചു. പ്രകൃതി ക്ഷോഭത്തിൽ ഒാരോ കുടുംബത്തിനും ഉണ്ടായ നാശനഷ്ടങ്ങൾ വീഴ്ച കൂടാതെ കൃത്യമായി തിട്ടപ്പെടുത്തണം. നാശനഷ്ടങ്ങൾ കാലവിളംബമില്ലാതെ തിട്ടപ്പെടുത്താത്തപക്ഷം തെളിവുകൾ നഷ്ടപ്പെട്ട് വിവരശേഖരണം താറുമാറാകും. മതിയായ മുന്നറിയിപ്പ് ഇല്ലാതെ മുല്ലപ്പെരിയാർ ഡാം തുറന്നതിനാൽ പൊതുജനങ്ങൾക്ക് ഉണ്ടായ നാശനഷ്ടങ്ങൾക്ക് അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. പി.ജെ. ജോസഫ് എം.എൽ.എ ക്യാമ്പുകൾ സന്ദർശിച്ചു തൊടുപുഴ: നിയോജക മണ്ഡലത്തിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകൾ പി.ജെ. ജോസഫ്‌ എം.എല്‍.എ സന്ദര്‍ശിച്ചു. ഉടുമ്പന്നൂര്‍, പരിയാരം എന്നിവിടങ്ങളിലാണ്‌ എം.എല്‍.എ എത്തിയത്‌. ഗ്രാമപഞ്ചായത്ത്‌ പ്രസിഡൻറ് ബിന്ദു സജീവ്‌, ഗ്രാമപഞ്ചായത്ത്‌ അംഗങ്ങൾ, കേരള കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡൻറ് അഡ്വ. ജോസി ജേക്കബ് തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.