കോട്ടയം: പ്രളയക്കെടുതിയെ കരുത്തോടെ നേരിടാന്‍ എല്ലാവരും ഒറ്റക്കെട്ടായി നിൽക്കണമെന്ന് മന്ത്രി കെ. രാജു. കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടില്‍ ജില്ലതല സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ ദേശീയപതാക ഉയര്‍ത്തിയശേഷം സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം. മഴക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് കരുത്തുപകരാന്‍ മനുഷ്യസ്‌നേഹികൾ ഒന്നിക്കണം. എല്ലാവരിൽനിന്നും ചെറുതും വലുതുമായ സഹായങ്ങള്‍ ചേര്‍ത്തുവെച്ചാലേ കോടിക്കണക്കിന് രൂപയുടെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കാനാവൂ. നാടിെൻറ നന്മക്കും വികസനത്തിനും വേണ്ടി ഒന്നിച്ചുനിൽക്കാനും സാമൂഹികപുരോഗതിക്ക് കരുത്തുപകരാനും ജാതി-രാഷ്ട്രീയത്തിനതീതമായി പ്രവര്‍ത്തിക്കാനും കഴിയണം. പരിസ്ഥിതി സൗഹൃദ ജീവിതം അനിവാര്യമാണെന്നുള്ള പാഠം കൂടി കേരളത്തിലെ ദുരന്തങ്ങള്‍ ഓർമപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു. മഴ ശക്തമായതിനാല്‍ പൊലീസ്, എക്‌സൈസ് പ്ലാറ്റൂണുകള്‍ മാത്രമാണ് അണിനിരന്നത്. പൊലീസ് ഇന്‍സ്പെക്ടര്‍ (കാഞ്ഞിരപ്പള്ളി) ഷാജു ജോസായിരുന്നു പരേഡ് കമാന്‍ഡര്‍. ജില്ല ഹെഡ് ക്വാര്‍േട്ടഴ്സ് എസ്.ഐ എം.കെ. ചന്ദ്രശേഖരന്‍, പള്ളിക്കത്തോട് എസ്.െഎ മഹേഷ് കുമാര്‍ എന്നിവർ സിവില്‍ പൊലീസിെൻറ ഒന്നും രണ്ടും പ്ലാറ്റൂണുകള്‍ നയിച്ചു. വനിത പൊലീസ് പ്ലാറ്റൂൺ വനിത സെല്‍ എസ്.െഎ റെജിമോളും എക്സൈസ് പ്ലാറ്റൂൺ എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാറും നയിച്ചു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി എസ്. മധുസൂദനന്‍, പൊലീസ് ഇന്‍സ്‌പെക്ടര്‍മാരായ എ.ജെ. തോമസ് (ഏറ്റുമാനൂര്‍), ടി.ഡി. സുനില്‍കുമാര്‍ (എരുമേലി), യു. ശ്രീജിത് (പാമ്പാടി), കോട്ടയം വനിത സെല്‍ സബ് ഇന്‍സ്‌പെക്ടര്‍ പി.കെ. മിനി, എ.എസ്.ഐമാരായ വി.എസ്. ഷിബുകുട്ടന്‍ (അയര്‍ക്കുന്നം), വി.ആർ. ജയചന്ദ്രൻ (പാലാ), ടി.ആര്‍. രാജേഷ് കുമാര്‍ (പാമ്പാടി), ഐ. സജികുമാര്‍ (കോട്ടയം ഈസ്റ്റ്), റെയിൽവേ പൊലീസ് എസ്.സി.പി.ഒമാരായ ബിജുമോന്‍ നായർ, സിനോയ് പി. തോമസ് എന്നിവര്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ മന്ത്രി സമ്മാനിച്ചു. മികച്ച പ്ലാറ്റൂണുകള്‍ക്കുള്ള ഒന്നാംസ്ഥാനം എക്‌സൈസ് ഇന്‍സ്പെക്ടര്‍ സന്തോഷ് കുമാര്‍ നയിച്ച എക്സൈസ് പ്ലാറ്റൂണും രണ്ടാംസ്ഥാനം ജില്ല ഹെഡ് ക്വാര്‍േട്ടഴ്സ് എസ്.ഐ എം.കെ. ചന്ദ്രശേഖരന്‍ നയിച്ച കേരള സിവില്‍ പൊലീസ് പ്ലാറ്റൂണും അര്‍ഹരായി. മികച്ച പ്ലാറ്റൂൺ കമാന്‍ഡറായി പള്ളിക്കത്തോട് എസ്.െഎ മഹേഷ് കുമാര്‍ തെരഞ്ഞെടുക്കപ്പെട്ടു. സായുധസേന പതാക നിധിയിലേക്ക് ഏറ്റവും കൂടുതല്‍ സംഭാവന ചെയ്ത എം.ഡി സെമിനാരി ഹയര്‍ സെക്കൻഡറി സ്‌കൂളിനും കോഓപറേറ്റിവ് ജോയൻറ് രജിസ്ട്രാര്‍ ഓഫിസിനുമുള്ള ട്രോഫി സമ്മാനിച്ചു. സര്‍വിസില്‍നിന്ന് വിരമിക്കുന്ന ബാന്‍ഡ് പ്ലാറ്റൂൺ പരിശീലകരായ ജില്ല പൊലീസ് ഹെഡ് ക്വാർേട്ടഴ്‌സ് റിസര്‍വ് സബ് ഇന്‍സ്പെക്ടര്‍മാരായ റോക്കി സേവ്യർ, മുരുകന്‍ എന്നിവരെയും ആദരിച്ചു. കലക്ടർ ഡോ. ബി.എസ്. തിരുമേനി, ജില്ല പൊലീസ് മേധാവി ഹരിശങ്കർ, ജില്ല പഞ്ചായത്ത് പ്രസിഡൻറ് സണ്ണി പാമ്പാടി, നഗരസഭ അധ്യക്ഷ ഡോ. പി.ആര്‍. സോന, ആര്‍.ഡി.ഒ അനില്‍ ഉമ്മന്‍, ഡെപ്യൂട്ടി കലക്ടർ അലക്‌സ് ജോര്‍ജ് എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.