ഒാണത്തെ വരവേൽക്കാൻ കൃഷി വകുപ്പും കുടുംബശ്രീയും

* സഹകരണ ഓണം-ബക്രീദ് വിപണികളുമായി കൺസ്യൂമർ ഫെഡും തൊടുപുഴ: ഒാണത്തെ വരവേൽക്കാൻ കൃഷി വകുപ്പ് ഒരുങ്ങുന്നു. കൃഷി വകുപ്പി​െൻറയും ഹോർട്ടി കോർപ്പി​െൻറയും സഹകരണത്തോടെ 84 ഒാണച്ചന്തകൾ തുടങ്ങാനാണ് തീരുമാനം. 17 മുതൽ 21വരെയാകും ഇവ പ്രവർത്തിക്കുക. കൺസ്യൂമർ ഫെഡി​െൻറ സഹകരണ ഓണം-ബക്രീദ് വിപണികൾ അടുത്തദിവസം മുതൽ പ്രവർത്തിക്കും. സഹകരണ സംഘങ്ങളുമായി ചേർന്ന് ജില്ലയിൽ 150ൽപരം ഓണച്ചന്തകളാണ് ഒരുക്കുന്നത്. കൺസ്യൂമർ ഫെഡി​െൻറ ജില്ലയിലെ 10 ത്രിവേണി സ്റ്റോറുകളും ഓണച്ചന്തകളായി പ്രവർത്തിക്കും. സബ്സിഡി ഇനങ്ങൾ കൂടാതെ ഒാണക്കാലത്ത് ജനങ്ങൾക്ക് കൂടുതൽ ആവശ്യമുള്ള സാധനങ്ങളും ഒരുക്കിയിട്ടുണ്ട്. 24വരെയാണ് ഓണച്ചന്തകൾ പ്രവർത്തിക്കുക. കുടുംബശ്രീയുടെ ജില്ലതല ഓണച്ചന്ത 18ന് ചെറുതോണിയിൽ ആരംഭിക്കും. ജില്ലയിൽ ഇടമലക്കുടി ഒഴികെയുള്ള 51 ഗ്രാമ സി.ഡി.എസുകളിലും രണ്ട് നഗര സി.ഡി.എസുകളിലും കുറ‍ഞ്ഞത് മൂന്നു ദിവസമെങ്കിലും നീളുന്ന ഓണം വിപണനമേളകളാണ് നടക്കുക. ഒരു അയൽക്കൂട്ടത്തിൽനിന്ന് കുറഞ്ഞത് ഒരു ഉൽപന്നമെങ്കിലും വിപണനമേളയിൽ ലഭ്യമാക്കി എല്ലാ അയൽക്കൂട്ടങ്ങളെയും പങ്കെടുപ്പിക്കും. സംഘകൃഷി ഗ്രൂപ്പുകൾ ഉൽപാദിപ്പിക്കുന്ന വിഷരഹിത പച്ചക്കറികൾ എല്ലാ സി.ഡി.എസ് മേളകളിലും ലഭ്യമാക്കും. വിപണന മേളകൾക്കൊപ്പം സാധ്യത പരിശോധിച്ച് ഭക്ഷ്യമേളയും സംഘടിപ്പിക്കും. മേളകളോടനുബന്ധിച്ച് അയൽക്കൂട്ട അംഗങ്ങളുടെ കലാപരിപാടികൾ, മത്സരങ്ങൾ, പായസം മേള എന്നിവയും സ്പോൺസർഷിപ്പിലൂടെ പണം കണ്ടെത്തി സംഘടിപ്പിക്കും. ജില്ലതല, സി.ഡി.എസുതല മേളകൾക്ക് സാമ്പത്തിക സഹായം ജില്ല മിഷനിൽനിന്ന് നൽകും. പൂർണമായി പ്ലാസ്റ്റിക് മുക്തമായിരിക്കും മേളകൾ. ദുരിതബാധിതര്‍ക്കൊപ്പം സര്‍ക്കാര്‍ ഉണ്ടാകും -മന്ത്രി എം.എം. മണി അടിമാലി: കാലവര്‍ഷത്തില്‍ ദുരിതത്തിലായവര്‍ക്ക് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് മന്ത്രി എം.എം. മണി പറഞ്ഞു. അടിമാലി സര്‍ക്കാര്‍ സ്‌കൂള്‍, ചാറ്റുപാറക്കുടി കമ്യൂണിറ്റി ഹാള്‍, കൊരങ്ങാട്ടി ട്രൈബൽ സ്‌കൂള്‍ എന്നിവിടങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്യോഗസ്ഥരോട് സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞു. ജോയ്സ് ജോര്‍ജ് എം.പിയും എസ്. രാജേന്ദ്രന്‍ എം.എൽ.എയും മാങ്കുളത്തെ ദുരിതബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. സ്വാതന്ത്ര്യദിനാഘോഷം: വേദി മാറ്റി തൊടുപുഴ: സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച ജില്ലതല സ്വാതന്ത്ര്യ ദിന പരേഡ് പ്രതികൂല കാലാവസ്ഥ മൂലം കുയിലിമലയിലെ കേരള പൊലീസ് സായുധസേന ക്യാമ്പ് മൈതാനത്തേക്ക് (എ.ആർ ക്യാമ്പ്) മാറ്റിയതായി കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.