ജനങ്ങൾ മാറണം; മൂന്നാറിലേക്ക്​ വരരുതെന്നും മുന്നറിയിപ്പ്​ 1924 ശേഷം മൂന്നാർ കണ്ട ഏറ്റവും വലിയ വെള്ളപ്പൊക്കം

മൂന്നാർ: മൂന്നാർ നേരിടുന്നത് 1924 ശേഷം ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കം. ഇതോട ജനങ്ങൾ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറണെമന്ന് ദേവികുളം സബ് കലക്ടർ നിർദേശിച്ചു. മൂന്നാറിലും പരിസരത്തും കനത്ത മഴ തുടരുന്നതിനാൽ മണ്ണിടിച്ചിലിനും വെള്ളം ഉയരാനും സാധ്യതയുണ്ട്. മൂന്നാർ ടൗണിലേക്ക് ജനങ്ങൾ വരരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ടൗണിലെ ചർച്ചിൽ പാലം, നല്ലതണ്ണി പാലം, നടപ്പാലങ്ങൾ എന്നിവിടങ്ങളിൽ വെള്ളമെത്തിയതോടെ തഹസിൽദാറുടെ നിർദേശ പ്രകാരം പൊലീസ് കടകളടപ്പിച്ചു. 1924ലെ വെള്ളപ്പൊക്കത്തിൽ ടൗണിൽ വെള്ളം കയറുകയും മൂന്നാർ കെ.ഡി.എച്ച്.പി ഓഫിസിന് സമീപത്തെ പാലം ഒലിച്ചുപോവുകയും ചെയ്തിരുന്നു. അന്ന് രക്ഷപ്പെടാൻ പലരും മൂന്നാർ ടൗണിലെ വലിയ പള്ളിയും മലകളെയുമാണ് ആശ്രയിച്ചത്. എന്നാൽ, അന്ന് മുതിരപ്പുഴയാറിന് ഒഴുകിപ്പോകാൻ സ്ഥലമുണ്ടായിരുന്നു ഇപ്പോൾ മറിച്ചാണ് സ്ഥിതിഗതികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.