ആളും ആരവവുമില്ലാതെ പമ്പാതടം; സുരക്ഷ കയർകെട്ടി തടയുന്നതിലൊതുങ്ങി

പമ്പ: നിറപുത്തരി ആഘോഷവും ചിങ്ങമാസ പൂജാദിനങ്ങളും ഒത്തൊരുമിച്ച് വന്നതിനാൽ ഇത്തവണ തീർഥാടകരുടെ ഒഴുക്കായിരിക്കും പമ്പയിലേക്കെന്നാണ് കരുതിയിരുന്നത്. പമ്പയിലെ വെള്ളപ്പൊക്കം കാരണം തീർഥാടനം ഒഴിവാക്കണമെന്ന നിർദേശം വന്നതിനാൽ ആളും ആരവവും ഇല്ലാത്ത നിലയിലാണ് പമ്പാതടം. ആളെ കടത്തിവിടാതെ കയർകെട്ടി നിയന്ത്രിച്ചതല്ലാതെ മറ്റ് സുരക്ഷകളൊന്നും ഒരുക്കിയില്ല. ദുരന്ത നിവാരണസേനയുടെ സേവനംപോലും ലഭ്യമാക്കിയില്ല. ഇവരുടെ സേവനം ഉണ്ടായിരുന്നെങ്കിൽ തന്ത്രിയെ കടത്തിവിടാൻ സംവിധാനം ഒരുക്കാനാകുമായിരുന്നുവെന്ന് സ്ഥലത്തുള്ളവർ അഭിപ്രായപ്പെടുന്നുണ്ടായിരുന്നു. ഉച്ചക്ക് രണ്ടരയോടെയാണ് തന്ത്രി നിലക്കൽനിന്ന് വണ്ടിപ്പെരിയാറിലേക്ക് തിരിച്ചത്. വണ്ടിപ്പെരിയാറിലെത്താൻ നാലുമണിക്കൂർ യാത്ര ഉണ്ടെന്നിരിക്കെ സന്നിധാനത്തെത്തുക ദുഷ്കരമാകുമെന്നറിയാമായിരുന്നിട്ടും ദേവസ്വം ബോർഡ് പ്രസിഡൻറടക്കം അതൊന്നും കണക്കിലെടുത്തില്ല. പുല്ലുമേട്ടിൽനിന്ന് ഒമ്പതു കിലോമീറ്റർ കൊടുംവനത്തിലൂടെ നടന്നാലെ സന്നിധാനത്ത് എത്താനാകൂ. ഇതൊന്നും കണക്കിലെടുക്കാതെയാണ് തന്ത്രിയെയും സംഘത്തെയും പറഞ്ഞയച്ചത്. വെള്ളപ്പാച്ചിലിനു മുന്നിൽ ഒന്നും ചെയ്യാനാകാതെ നിൽക്കുകയാണ് പൊലീസും അഗ്നിരക്ഷസേനയും. നടപ്പാലത്തിലൂടെ നടെന്നത്തിയാൽ 25 മീറ്റർ അകലെ മറുകരയെത്താനാകുമായിരുന്നു. പാലത്തിൽനിന്ന് കയർ എറിഞ്ഞ് അപ്പുറമെത്തിച്ച് അവിടെ കെട്ടിനിർത്തിയാൽ അഗ്നിരക്ഷസേനയുടെ ഡിങ്കിയിൽ തന്ത്രിയെ കയറ്റി മറുകരയിലെത്തിക്കാമായിരുന്നു. അതിനും നീക്കമുണ്ടായില്ല. ഉന്നത പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയില്ല. അഗ്നിരക്ഷസേനയുടെ ഉന്നതരും പമ്പയിലെത്തിയില്ല. അവിടെ ഉണ്ടായിരുന്ന സി.െഎ റാങ്കിലുള്ള ഉദ്യോഗസ്ഥർ കൈകമലർത്തിയതോടെ തന്ത്രി സംഘത്തെ പുല്ലുമേട്ടിലെ അതീവ ദുഷ്കരപാതയിലൂടെ കടന്നുവരാൻ നിർദേശിച്ച് അയക്കുകയായിരുന്നു. തീർഥാടകരെ കടത്തിവിടുന്നില്ലെന്ന് അറിഞ്ഞതിനാൽ കുറഞ്ഞ ആളുകളാണ് ചൊവ്വാഴ്ച പമ്പയിലെത്തിയത്. ചൊവ്വാഴ്ച വൈകീട്ട് നടതുറക്കുമെങ്കിലും വാഹനത്തിരക്കുണ്ടായില്ല. പാർക്കിങ് സ്ഥലത്തെല്ലാം വെള്ളംകയറി. പോസ്റ്റുകൾ കടപുഴകി ൈവദ്യുതി നിലച്ചതിനാൽ ഇരുട്ടിലാണ്. വെള്ളപ്പാച്ചിലിൽ പമ്പാ നടപ്പാലത്തിനു സമീപം നിന്ന വൻമരം കടപുഴകി ആറ്റിലേക്ക് പതിച്ചു. ആരെയും കടത്തിവിടാതിരുന്നതിനാൽ ആളപായം ഉണ്ടായില്ല. ബിനു.ഡി
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.