പ്രകൃതിക്ഷോഭം: നിത്യോപയോഗ സാധനങ്ങളുമായി തമിഴ്നാട്ടിലെ റോട്ടറി ക്ലബുകൾ ജില്ലയിൽ

നെടുങ്കണ്ടം: പ്രകൃതിക്ഷോഭത്തെ തുടർന്ന് ദുരിതത്തിലായ സംസ്ഥാനെത്ത ജനങ്ങളെ സഹായിക്കാൻ കണ്ടെയ്നർ ലോറി നിറയെ നിത്യോപയോഗ സാധനങ്ങളുമായി തമിഴ്നാട്ടിലെ റോട്ടറി ക്ലബ് ഭാരവാഹികൾ ജില്ലയിലെത്തി. റോട്ടറി ക്ലബുകളുടെ നേതൃത്വത്തിൽ 25 ലക്ഷം രൂപയുടെ സാധന സാമഗ്രികളാണ് ഉടുമ്പൻചോല താലൂക്ക് ഓഫിസിലെത്തിച്ചത്. നെടുങ്കണ്ടം റോട്ടറി ഈസ്റ്റ് ഹിൽസി​െൻറ അഭ്യർഥനയെ തുടർന്നാണ് 16 റോട്ടറി ക്ലബ് യൂനിറ്റുകളുടെ നേതൃത്വത്തിൽ സമാഹരിച്ച അഞ്ച് ടൺ അരി, 1000 കമ്പിളികൾ, വസ്ത്രങ്ങൾ, ബക്കറ്റുകൾ, പായ, നൈറ്റി, ടർക്കി എന്നിവ ചൊവ്വാഴ്ച നെടുങ്കണ്ടം ഈസ്റ്റ് ഹിൽസ് റോട്ടറി ക്ലബ് ഓഡിറ്റോറിയത്തിൽ എത്തിച്ചത്. സാധനങ്ങൾ ഉടുമ്പൻചോല താലൂക്ക് ഒാഫിസിന് കൈമാറി. മുല്ലപ്പെരിയാർ: ഉച്ചഭാഷിണിയിലൂടെ മുന്നറിയിപ്പ് നൽകി വണ്ടിപ്പെരിയാർ: മുല്ലപ്പെരിയാർ സ്പിൽവേ തുറക്കുന്ന സാഹചര്യമുണ്ടായതിനാൽ പഞ്ചായത്തി​െൻറ നേതൃത്വത്തിലും ഉച്ചഭാഷിണിയിൽ മുന്നറിയിപ്പ് നൽകി. ആരാധനാലയങ്ങളിലും ഉച്ചഭാഷിണിയിലൂടെ ജാഗ്രത നിർദേശം നൽകി. തീരദേശവാസികളെ മാറ്റിപാർപ്പിക്കാൻ ഗവ. എൽ.പി, ഗവ. യു.പി, ഹയർ സെക്കൻഡറി സ്കൂളുകൾ സജ്ജീകരിച്ചതായി വണ്ടിപ്പെരിയാർ പഞ്ചായത്ത് പ്രസിഡൻറ് ശാന്തി ഹരിദാസ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.