എല്ലക്കല്ലിൽ ഉരുൾപൊട്ടി വയോധികയെ കാണാതായി; വീട്​ ഒലിച്ചുപോയി

അടിമാലി: കുഞ്ചിത്തണ്ണി എല്ലക്കല്ലിൽ ഉരുൾപൊട്ടി വീട് ഒലിച്ചുപോയി. വയോധികയെ കാണാതായി. എല്ലക്കൽ ആടിയാനിക്കൽ കുട്ടിയമ്മയെയാണ് (70) കാണാതായത്. ചൊവ്വാഴ്ച വൈകീട്ട് ഏഴോടെ എല്ലക്കൽ കത്തോലിക്ക പള്ളിയുടെ മേൽഭാഗത്ത് സീസൺ സെവൻ റിസോർട്ടിനോട് ചേർന്നാണ് ഉരുൾപൊട്ടിയത്. കുട്ടിയമ്മയുടെ വീട് അടക്കമാണ് ഒലിച്ചുപോയത്. ഈസമയം വീട്ടിലുണ്ടായിരുന്ന ഇവരുടെ മകൻ സിബിയും ഭാര്യയും രക്ഷപ്പെട്ടു. റവന്യൂ, പൊലീസ്, ഫയർഫോഴ്സ് ഉൾപ്പെടുന്ന രക്ഷാസംഘം സ്ഥലത്ത് എത്തിയെങ്കിലും ശക്തമായ മഴയും കുത്തൊഴുക്കുംമൂലം ഉരുൾപൊട്ടിയ ഭാഗത്തേക്ക് അടുക്കാൻ കഴിഞ്ഞില്ല. ദേവികുളം സബ് കലക്ടർ അടക്കം ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തുണ്ട്. ദുരന്തസാധ്യത മുന്നിൽകണ്ട് കുഞ്ചിത്തണ്ണി ഗവ. സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറന്ന് പത്ത് കുടുംബങ്ങളെ ഇവിേടക്ക് മാറ്റി. ചൊവ്വാഴ്ച സന്ധ്യയോടെ കുഞ്ചിത്തണ്ണി, ആനച്ചാൽ, ബൈസൺവാലി, എല്ലക്കൽ മേഖലയിൽ മഴ ശക്തമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.