ദുരന്തങ്ങൾ തുടർക്കഥ; വിധിക്ക് മുന്നിൽ പകച്ച് സാജനും കുടുംബവും

േകാട്ടയം: കുടമാളൂർ ആറ്റിങ്ങൽ മഠത്തിൽ ആർ. സാജനെയും കുടുംബത്തെയും ദുർവിധികൾ വേട്ടയാടുന്നു. 2006ൽ സാജ​െൻറ പിതാവ് േകാട്ടയം മെഡിക്കൽ കോളജ് ആശുപത്രി ജീവനക്കാരനായ രാജൻ രോഗബാധിതനായതോടെയാണ് കുടമാളൂർ പുളിഞ്ചുവട് കവലക്ക് സമീപത്തെ കൊച്ചുവീട്ടിലേക്ക് ദുരിതങ്ങൾ കടന്നുവരുന്നത്. 2007ൽ രാജൻ മരിച്ചതോടെ കുടുംബത്തി​െൻറ സാമ്പത്തികബാധ്യതകൾ സാജ​െൻറ ചുമലിലായി. സാമ്പത്തിക പ്രശ്നങ്ങൾ രൂക്ഷമായതോടെ വൃക്കരോഗിയായ അമ്മയുടെ ചുമതല സഹോദരനെ ഏൽപിച്ച് സാജൻ ജോലി തേടി വിദേശത്തേക്ക് പോയി. എന്നാൽ, ഇതിനിടെ സഹോദരന് അർബുദം പിടിപെട്ടു. സഹോദരനെയും അമ്മയെയും ചികിത്സിപ്പിക്കേണ്ടിവന്നതോടെ സാജന് വിദേശത്തുനിന്ന് തിരിച്ചുവരേണ്ടിവന്നു. ചികിത്സക്കും ചെലവിനുമായി വസ്തുവകകൾ ഒാരോന്നായി വിറ്റു. അമ്മയുടെ രോഗം മൂർച്ഛിച്ചതോടെ കടബാധ്യതകൾ പെരുകി. 2014ൽ അമ്മ മരിച്ചു. സാമ്പത്തിക പരാധീനതകൾ മൂലം, ഭാര്യയെയും കുട്ടികളെയും ആലപ്പുഴയിെല ഭാര്യവീട്ടിലാക്കി ആകെയുണ്ടായിരുന്ന വീടും പുരയിടവും ഒറ്റിക്ക് നൽകി ലഭിച്ച പണവുമായി സാജൻ വീണ്ടും വിദേശത്ത് ജോലിക്ക് പോയി. പക്ഷേ അടുത്ത ദുർവിധി കാത്തിരിക്കുകയായിരുന്നു. ശരീരവേദനയെത്തുടർന്ന് നടത്തിയ വൈദ്യപരിശോധനയിൽ സാജനും അസ്ഥി മജ്ജയിൽ അർബുദബാധയാണെന്ന് കണ്ടെത്തി. തളർന്നുപോയ കുടുംബത്തിന് മുന്നിൽ സഹായഹസ്തവുമായി നാട്ടുകാരും സുഹൃത്തുക്കളും എത്തി. ഇങ്ങനെ ലഭിച്ച തുകയുമായി തിരുവനന്തപുരം ആർ.സി.സിയിലും തുടർന്ന് വെല്ലൂർ ആശുപത്രിയിലും ചികിത്സതേടി. കടം വാങ്ങി മജ്ജമാറ്റൽ ശസ്ത്രക്രിയക്കും വിധേയനായി. രോഗം ഭേദമായിവരുെന്നന്ന വിശ്വാസത്തിലും ആശ്വാസത്തിലുമായിരുന്നു കുടുംബം. ഇതിനിടെ, ആലപ്പുഴയിൽ സാജൻ താമസിച്ച ഭാര്യയുടെ വീടും പറമ്പും വെള്ളപ്പൊക്കത്തിൽ അകപ്പെട്ടതോടെ കോട്ടയെത്ത ബന്ധുവീട്ടിലേക്ക് താമസം മാറേണ്ടിവന്നു. വെള്ളപ്പൊക്കത്തി​െൻറ ദുരിതം മാറിവരുമ്പോഴേക്കും വീണ്ടുമെത്തി അടുത്ത ദുരന്തം. സാജ​െൻറ തലച്ചോറിൽ രക്തസ്രാവം. രക്തം ഛർദിച്ച് അവശനിലയിലായ സാജ​െൻറ രക്ഷക്ക് അടിയന്തര ശസ്ത്രക്രിയയും നടത്തി. വ​െൻറിലേറ്ററിൽ നിരീക്ഷണത്തിലാണിപ്പോൾ. ശസ്ത്രക്രിയക്കും തുടർ ചികിത്സക്കുമായി ആശുപത്രിയിൽ അടക്കേണ്ട പണം എങ്ങനെ കണ്ടെത്തുമെന്ന അമ്പരപ്പിലാണ് വെല്ലൂർ ആശുപത്രിയിൽ ഒപ്പമുള്ള ഭാര്യ സിന്ധു. സ്കൂൾ വിദ്യാർഥികളാണ് മക്കൾ. സന്മനസ്സുകളുടെ സഹായംകൊണ്ടുമാത്രമേ മുന്നോട്ടുള്ള ചികിത്സ സാധ്യമാകൂവെന്ന് സുഹൃത്തുക്കൾ പറയുന്നു. എസ്.ബി.ഐ കോട്ടയം മെഡിക്കൽ കോളജ് ബ്രാഞ്ചിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ: 57011370896. െഎ.എഫ്.എസ് കോഡ്: SBIN007011.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.