േകാട്ടയം: എം.ജി സർവകലാശാല കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ . ഇൗ കോളജുകളിൽ എസ്.എഫ്.െഎയുടെ ഭൂരിഭാഗം ക്ലാസ് പ്രതിനിധികളും എതിരില്ലാതെ തെരെഞ്ഞടുക്കപ്പെട്ടു. മാന്നാനം കെ.ഇ കോളജ്, ഡി.ബി കോളജ് തലയോലപ്പറമ്പ്, വൈക്കം കോതവറ കോളജ്, കുമരകം എസ്.എൻ കോളജ് തുടങ്ങിയ 24 കോളജിലാണ് എസ്.എഫ്.െഎക്ക് മൂൻതൂക്കം ലഭിച്ചത്. മണർകാട് സെൻറ് മേരീസ് കോളജിലെ 36 ക്ലാസ് പ്രതിനിധികളും എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ഇൗ മാസം 16നാണ് കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്. നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി കോട്ടയം: ട്രെയിനിൽ കടത്തിയ 13 കിലോ നിരോധിത പുകയില ഉൽപന്നങ്ങൾ കോട്ടയം എക്സൈസ് സ്പെഷൽ സ്ക്വാഡ് പിടികൂടി. കോട്ടയം-ചങ്ങനാശ്ശേരി സ്റ്റേഷനുകൾ കേന്ദ്രീകരിച്ച് സ്പെഷൽ സ്ക്വാഡ് ഇൻസ്പെക്ടർ എച്ച്. നൂറുദ്ദീെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. ഒാണത്തിെൻറ ഭാഗമായിരുന്നു പരിശോധന. ഒാണക്കാലത്തെ തിരക്ക് മുതലെടുത്ത് ട്രെയിനുകളിൽ വൻതോതിൽ നിരോധിത പുകയില വസ്തുക്കൾ കടത്തുന്നതായി നേരേത്ത എക്സൈസിന് വിവരം ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.