വി.ആർ.ബി: സ്വാതന്ത്ര്യസമരത്തിലൂടെ പൊതുരംഗത്ത്​​ എത്തിയ നേതാവ്​

ചങ്ങനാശ്ശേരി: സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്തതിന് പൊലീസി​െൻറ ക്രൂരമര്‍ദനം ഏറ്റുവാങ്ങിയതിലൂടെയാണ് വി.ആര്‍. ഭാസ്‌കരന്‍ പൊതുപ്രവര്‍ത്തനരംഗത്തെത്തിയത്. സ്വാതന്ത്ര്യസമരം തീക്ഷ്ണമായ സമയത്ത് തയ്യല്‍, കശുവണ്ടി, ചെത്ത്, ബീഡി തെറുപ്പ്, ബാര്‍ബര്‍ തൊഴിലാളികളെ സംഘടിപ്പിക്കാൻ തയ്യല്‍ തൊഴിലാളികൂടിയായ അദ്ദേഹത്തിനായി. 16ാമത്തെ വയസ്സില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1964ല്‍ പാര്‍ട്ടി പിളര്‍ന്നപ്പോള്‍ മുതല്‍ സി.പി.എമ്മിൽ. 1970ല്‍ സി.ഐ.ടി.യുവി​െൻറ സ്ഥാപക സമ്മേളനത്തില്‍ പങ്കെടുത്ത അദ്ദേഹം കേന്ദ്ര കമ്മിറ്റി അംഗം വരെയെത്തി. 1977ല്‍ അടിയന്തരാവസ്ഥയെ തുടര്‍ന്ന് പൊലീസ് പിടിയിലായി. 20 മാസം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയേണ്ടിവന്നു. ജയില്‍വാസത്തിനിെട എസ്. രാമചന്ദ്രന്‍പിള്ളയുമായുള്ള സൗഹാര്‍ദം ഇംഗ്ലീഷ് വിദ്യാഭ്യാസം നേടാന്‍ സഹായിച്ചു. ഹര്‍കിഷന്‍ സിങ് സുര്‍ജിത്ത്, ഇ.എം.എസ്, എ.കെ.ജി, ആർ. ഉമാനാഥ്, പി. രാമമൂര്‍ത്തി, ബാലസുബ്രഹ്മണ്യം, എസ്.എ. ഡാങ്കേ തുടങ്ങിയ നേതാക്കളുമായി നല്ല ബന്ധം സ്ഥാപിച്ചിരുന്നു. വിമോചന സമരകാലത്ത് പറാലില്‍നിന്ന് തൊലി കറുത്തവര്‍ ആരെങ്കിലും ചങ്ങനാശ്ശേരി മാര്‍ക്കറ്റില്‍ എത്തിയാല്‍ അവരെ ശാരീരികമായി ആക്രമിക്കുന്നത് പതിവായിരുന്നു. ഇതിനെതിരെ കര്‍ഷകതൊഴിലാളികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചപ്പോള്‍ ചങ്ങനാശ്ശേരി ചന്തയിലെ 'വാടാ പോടാ' സംഘമെന്ന് അറിയപ്പെട്ടിരുന്നവര്‍ പറാല്‍ പ്രദേശത്തെ കര്‍ഷകതൊഴിലാളികളുടെ 96ഓളം വീടുകള്‍ തീവെച്ച് നശിപ്പിച്ചു. ഈ സംഭവം നാടാകെ ഇളക്കിമറിച്ചു. പറാല്‍ തീവെപ്പ് കേസ് എന്നറിയപ്പെട്ട ഈ സംഭവത്തില്‍ ആക്രമികളില്‍നിന്ന് കര്‍ഷക തൊഴിലാളികളെ രക്ഷിക്കാൻവേണ്ടി പ്രവര്‍ത്തിക്കാന്‍ വി.ആര്‍.ബിയും ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.