പത്തനംതിട്ട ജനറൽ ആശുപത്രിയിൽ രോഗികളോട്​ മോശം പെരുമാറ്റം; ചികിത്സ നിഷേധിക്കുന്നതായും പരാതി

പത്തനംതിട്ട: ജനറൽ ആശുപത്രിയിൽ ഡോക്ടർമാരുടെയും ജീവനക്കാരുടെയും മോശം പെരുമാറ്റം രോഗികളെ വലക്കുന്നു. നൂറുകണക്കിന് രോഗികളാണ് ദിനംപ്രതി ചികിത്സതേടി ഇവിടെ എത്തുന്നത്. എന്നാൽ, ഇവരോട് ഡോക്ടർമാരും മറ്റ് ജീവനക്കാരും കരുണയില്ലാതെ പെരുമാറുന്നു എന്നാണ് ആക്ഷേപം. കഴിഞ്ഞ ദിവസം മലയാലപ്പുഴയിൽനിന്ന് എത്തിയ വീട്ടമ്മക്ക് ചികിത്സ നിഷേധിച്ചത് ഏറെ വിവാദമായിരുന്നു. നാട്ടുകാർ ജില്ല മെഡിക്കൽ ഒാഫിസറെ അറിയിച്ചിട്ടും ഫലമുണ്ടായില്ല. ഒടുവിൽ മന്ത്രിയെ വിവരം അറിയിച്ചതിനെ തുടർന്നാണ് ചികിത്സ ലഭിച്ചത്. ഇത്തരം സംഭവങ്ങൾക്ക് ആശുപത്രിയിൽ പുതുമയില്ല. പലരും പരാതി പറയാറില്ല. വൈകീട്ട് ഒ.പിയിൽ ചികിത്സക്ക് എത്തുന്നവരെ അപ്പോൾ തന്നെ കോട്ടയത്തേക്ക് റഫർ ചെയ്യുകയാണ്. ഒ.പിയിലെ പരിശോധന പ്രഹസനമാണെന്നും ആരോപണമുണ്ട്. ഉച്ചക്ക് ശേഷമുള്ള സ്വകാര്യ പരിശോധനയിലാണ് ഇവർക്ക് താൽപര്യമേത്ര. അഡ്മിറ്റുള്ള രോഗികൾ വീട്ടിലെത്തി ൈകക്കൂലി നൽകിയാൽ മാത്രമേ ആശുപത്രിയിൽ കാര്യമായ പരിശോധന നടക്കൂ എന്നതാണ് അവസ്ഥ. സ്പെഷലിസ്റ്റ് ഡോക്ടർമാരിൽ ചിലരാണ് കൈക്കൂലി വാങ്ങുന്നതിൽ മുന്നിൽ നിൽക്കുന്നത്. കലക്ടറേറ്റ് പരിസരം മാലിന്യകേന്ദ്രം പത്തനംതിട്ട: കൊതുക് നിറഞ്ഞ ദുർഗന്ധം വമിക്കുന്ന പരിസരം, കാക്കയും നായ്ക്കളും കൊത്തിവലിക്കുന്ന മാലിന്യക്കൂമ്പാരം, തകർന്ന േടായ്ലറ്റ് പൈപ്പ്, മാസ്ക് ധരിച്ച ഡ്രൈവർമാർ. മാലിന്യകേന്ദ്രം കലക്ടറേറ്റ് പരിസരത്തുനിന്നുള്ള കാഴ്ചകളാണിത്. നാലു നിലയുള്ള കലക്ടറേറ്റ് കെട്ടിടത്തി​െൻറ ടോയ്ലറ്റുകളിൽനിന്നുള്ള മാലിന്യം പൈപ്പ് വഴി ഒാടയിലേക്ക് ഒഴുക്കുകയാണ്. ഇൗ െപെപ്പ് തകർന്ന് ഗ്രൗണ്ട് ഫ്ലോറിലെ പാർക്കിങ് ഏരിയയോട് ചേർന്ന കുടുസ്സുമുറിയിൽ മലിനജലം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ട് ഏറെക്കാലമായി. കൊതുക് ശല്യവും രൂക്ഷം. ഇൗ കുടുസ്സുമുറിയിൽ തന്നെയാണ് ആരോഗ്യവകുപ്പ് ബ്ലീച്ചിങ് പൗഡർ അടക്കം സൂക്ഷിച്ചിരിക്കുന്നത്. കെട്ടിടത്തി​െൻറ പുറകിലെ ഒാട അടഞ്ഞു കിടക്കുകയാണ്. കലക്ടറേറ്റിലെ ഡ്രൈവർമാർക്ക് ഇരിക്കാൻ സൗകര്യം ഒരുക്കിയിട്ടുള്ളത് പാർക്കിങ്ങിനോട് ചേർന്ന ഇവിടെ തന്നെയാണ്. ദുർഗന്ധം മൂലം പലരും മാസ്ക് വെച്ചാണ് ഇരിക്കുന്നത്. മഴക്കാലത്ത് ചളിവെള്ളം പാർക്കിങ് സ്ഥലത്തേക്കാണ് ഒഴുകുന്നത്. ചളിവെള്ളം കെട്ടിനിന്ന് ഇവിടെ കാൽകുത്താൻ പറ്റാത്ത സ്ഥിതിയാണ്. കുറെഭാഗത്തായി പഴയ ഫർണിച്ചറുകൾ കൂട്ടിയിട്ടിരിക്കുന്നു. തൊട്ടുമുന്നിൽ നോക്കുകുത്തിയായി കൂറ്റൻ മഴവെള്ള സംഭരണി. കലക്ടറേറ്റ് കെട്ടിടത്തിൽ വീഴുന്ന മഴവെള്ളം സംഭരിച്ച് ഉപയോഗിക്കാൻ വേണ്ടി വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതാണിത്. എന്നാൽ, പൈപ്പ് തകർന്ന് സംഭരണി ഉപയോഗശൂന്യമായിട്ട് വർഷങ്ങളായി. ഇതിനോട് ചേർന്നാണ് 'മുഖ'മെന്ന മാതൃക ശുചിത്വ പദ്ധതിയുടെ മാലിന്യസംസ്കരണ പ്ലാൻറ്. ഇതി​െൻറ കാര്യം അതിലേറെ കഷ്ടം. ജില്ല ശുചിത്വമിഷനും ജില്ല ഭരണകൂടവും ചേർന്ന് നടപ്പാക്കിയ പദ്ധതിയാണിത്. ബിന്നുകളിൽ സംഭരിക്കുന്ന മാലിന്യം നഗരസഭയാണ് ശേഖരിക്കുന്നത്. ഇവിടെ മാലിന്യം കൂടിക്കിടക്കുന്നു. കാക്കയും നായ്ക്കളും ഇവ പരിസരമാകെ വലിച്ചുെകാണ്ടു േപാകുന്നത് പതിവ് കാഴ്ചയാണെന്ന് ജീവനക്കാർ. നിരവധി തവണ ജീവനക്കാർ കലക്ടർ, ആരോഗ്യവകുപ്പ് ഉൾപ്പെടെ അധികൃതരോട് പരാതിപ്പെെട്ടങ്കിലും നടപടിയില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.