ജയില്‍ മോചിതർക്ക്​ സ്വയം തൊഴില്‍ ധനസഹായം

പത്തനംതിട്ട: ജയില്‍ മോചിതായ കുറ്റവാളികള്‍, അഞ്ചു വര്‍ഷത്തില്‍ കുറയാതെ തടവുശിക്ഷ അനുഭവിക്കുന്നവരുടെ ആശ്രിതര്‍, ജില്ല പ്രബേഷന്‍ ഓഫിസറുടെ മേല്‍നോട്ടത്തില്‍ കോടതി നല്ലനടപ്പ് ജാമ്യത്തില്‍ വിട്ടവര്‍, സാമൂഹിക നീതി വകുപ്പി​െൻറ ഗവ. ചില്‍ഡ്രന്‍സ് ഹോമുകളില്‍നിന്നും ഗവ. സ്‌പെഷല്‍ ഹോമില്‍നിന്നും വിട്ടയക്കപ്പെട്ടവര്‍ എന്നിവര്‍ക്ക് സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം. അപേക്ഷഫോറവും വിശദവിവരവും പത്തനംതിട്ട മിനിസിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ല പ്രബേഷന്‍ ഓഫിസറുടെ കാര്യാലയത്തില്‍ ലഭിക്കും. അപേക്ഷ ആഗസ്റ്റ് 31നകം ജില്ല പ്രബേഷന്‍ ഓഫിസില്‍ നല്‍കണം. ഫോണ്‍: 04682325242. വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നവര്‍ക്ക് ധനസഹായം പത്തനംതിട്ട: സ്വകാര്യ ഭൂമിയിലെ തടി ഉൽപാദനം വര്‍ധിപ്പിക്കുന്നതിന് വനം വകുപ്പ് പ്രോത്സാഹന ധനസഹായ പദ്ധതി നടപ്പാക്കിവരുന്നു. തേക്ക്, ചന്ദനം, മഹാഗണി, ആഞ്ഞിലി, പ്ലാവ്, റോസ് വുഡ്, കമ്പകം, കുമ്പിള്‍, കുന്നിവാക, തേമ്പാവ് വൃക്ഷത്തൈകള്‍ നട്ടുവളര്‍ത്തുന്നവര്‍ക്കാണ് ധനസഹായം നല്‍കുന്നത്. തൈകളുടെ എണ്ണം അനുസരിച്ച് മൂന്ന് തലങ്ങളിലായാണ് ധനസഹായം അനുവദിക്കുക. 50 മുതല്‍ 200 തൈകള്‍വരെ ഒരു തൈക്ക് 50 രൂപ നിരക്കിലും 201 മുതല്‍ 400വരെ തൈകള്‍ക്ക് 40 രൂപ നിരക്കിലും (കുറഞ്ഞ പ്രോത്സാഹന ധനസഹായം 10,000 രൂപ) 401 മുതല്‍ 625വരെ എണ്ണം തൈകള്‍ക്ക് തൈ ഒന്നിന് 30 രൂപ നിരക്കിലും (കുറഞ്ഞത് 16,000 രൂപ) ധനസഹായം ലഭിക്കും. ഒരു വര്‍ഷം പ്രായമായ തൈകള്‍ക്കാണ് ധനസഹായം ലഭിക്കുക. അപേക്ഷ ഫോറവും കൂടുതല്‍ വിവരവും കോന്നി എലിയറക്കലുള്ള സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫിസില്‍ ലഭിക്കും. www.keralaforest.gov.in എന്ന സൈറ്റിലും വിവരങ്ങള്‍ ലഭ്യമാണ്. അപേക്ഷ അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, എലിയറക്കല്‍, കോന്നി വിലാസത്തിലോ, പത്തനംതിട്ട, റാന്നി സോഷ്യല്‍ ഫോറസ്ട്രി റേഞ്ച് ഓഫിസുകളിലോ സമര്‍പ്പിക്കണം. ഫോണ്‍: 04682243452. വല്ലന സാമൂഹിക ആരോഗ്യകേന്ദ്രത്തെ കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നു പത്തനംതിട്ട: പന്തളം ബ്ലോക്ക് പഞ്ചായത്തിലെ സാമൂഹിക ആരോഗ്യകേന്ദ്രമായ വല്ലനയെ സര്‍ക്കാറി​െൻറ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി കുടുംബാരോഗ്യ കേന്ദ്രമാക്കി ഉയര്‍ത്തുന്നു. രോഗീസൗഹൃദ ആശുപത്രി എന്ന നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ ആശുപത്രിയിലെ ഭൗതിക സാഹചര്യവും സേവനവും മെച്ചപ്പെടും. പദ്ധതി നടത്തിപ്പി​െൻറ ഭാഗമായി ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. കുടുംബാരോഗ്യ കേന്ദ്രമാക്കുന്നതിന് മുന്നോടിയായി അനുബന്ധ പ്രവൃത്തികള്‍ക്ക് വീണജോർജ് എം.എല്‍.എയുടെ ആസ്തി വികസനഫണ്ടില്‍നിന്ന് 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. നിലവിലുള്ള ഒരു ഡോക്ടറുടെ സേവനമാണ് ഇവിടെ ലഭിക്കുന്നത്. കുടുംബാരോഗ്യ കേന്ദ്രമാകുന്നതോടെ മൂന്ന് ഡോക്ടര്‍മാരുടെ സേവനം ലഭ്യമാകും. സ്റ്റാഫ് നഴ്‌സുകളുടെ എണ്ണവും വർധിപ്പിക്കും. ഒ.പി സമയം രാവിലെ ഒമ്പതു മുതല്‍ വൈകീട്ട് ആറുവരെയാകും. ഒ.പി രജിസ്‌ട്രേഷന്‍ കൗണ്ടറുകളുടെ എണ്ണം രോഗികളുടെ എണ്ണത്തിന് ആനുപാതികമായി വർധിപ്പിക്കും. ലാബ് സേവനങ്ങള്‍ ഉച്ചക്കു ശേഷവും ലഭ്യമാകും. പുതിയ ഒ.പി ബ്ലോക്ക് നിര്‍മാണവും പുരോഗമിക്കുകയാണ്. വീടുകളിലെ കിടപ്പുരോഗികള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതിന് സെക്കന്‍ഡറി പാലിയേറ്റിവ് യൂനിറ്റ് കൂടി പ്രവര്‍ത്തനസജ്ജമാകും. ഇതിനായി നഴ്‌സിനെയും ഫിസിയോ തെറപ്പിസ്റ്റിനെയും നിയമിച്ചു. വാഹനലഭ്യത കൂടി ഉറപ്പായിക്കഴിഞ്ഞാല്‍ യൂനിറ്റ് ഉടന്‍ പ്രവര്‍ത്തിച്ചു തുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.