കോട്ടയം: കുട്ടനാട് വായ്പ തട്ടിപ്പ് കേസിൽ അറസ്റ്റിലായ ഫാ. തോമസ് പീലിയാനിക്കലിനെ പൗരോഹിത്യ ചുമതലകളിൽനിന്ന് നീക്കി. ചങ്ങനാശ്ശേരി അതിരൂപത ആർച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിെൻറ നേതൃത്വത്തിലുള്ള ഉന്നതാധികാര സമിതിയുടേതാണ് തീരുമാനം. അതിരൂപത ബുള്ളറ്റിനായ 'വേദപ്രചാര മധ്യസ്ഥെൻറ' ആഗസ്റ്റ് ലക്കത്തില്‍ ഇതുസംബന്ധിച്ച അറിയിപ്പും പ്രസിദ്ധീകരിച്ചു. നിലവിൽ ജാമ്യത്തിലാണ് പീലിയാനിക്കൽ. 2018 ജൂൈല 13 മുതല്‍ പൗരോഹിത്യ ചുമതലകളില്‍നിന്നും കൂദാശ നൽകുന്നതിൽനിന്നും ഫാ. തോമസ് പീലിയാനിക്കലിെന വിലക്കിയതായും പൗരോഹിത്യ ചുമതലകള്‍ പരസ്യമായി നിര്‍വഹിക്കാൻ ഇദ്ദേഹത്തെ സമീപിക്കാതിരിക്കാന്‍ ബന്ധപ്പെട്ടവര്‍ ശ്രദ്ധിക്കണമെന്നും അറിയിപ്പില്‍ പറയുന്നു. നേരേത്ത ചങ്ങനാശ്ശേരി അതിരൂപത നേതൃത്വം കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും തെക്കേക്കര പള്ളി വികാരി സ്ഥാനത്തുനിന്നും നീക്കിയിരുന്നു. കുട്ടനാട് വായ്പ തട്ടിപ്പ് കേസിലെ ആറു പ്രതികളില്‍ പീലിയാനിക്കൽ മാത്രമാണ് ഇതുവരെ അറസ്റ്റിലായത്. പിന്നീട് കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കുട്ടനാട്ടിലെ കര്‍ഷകരുടെ പേരില്‍ കോടികളുടെ വായ്പ കുംഭകോണം നടത്തിയെന്നാണ് പീലിയാനിക്കലിനെതിരെയുള്ള കേസ്. പരാതിക്കാരുടെ അറിവോ സമ്മതമോ ഇല്ലാതെ വ്യാജരേഖയും ഒപ്പുമിട്ട് വായ്പയെടുക്കുകയായിരുന്നു. ആറ് അംഗങ്ങള്‍ അടങ്ങുന്ന വ്യാജ സംഘങ്ങളുണ്ടാക്കിയാണ് വായ്പ തട്ടിപ്പ് നടത്തിയതെന്നും പൊലീസിെൻറ റിമാൻഡ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഫാ. പീലിയാനിക്കലിനെതിരെ നടപടി ആവശ്യപ്പെട്ട് ചങ്ങനാശ്ശേരി അതിരൂപ ആസ്ഥാനത്തേക്ക് വിശ്വാസികളും കര്‍ഷകരും നേരേത്ത പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. അതേസമയം, ഭരണകക്ഷിയുമായി അടുത്തബന്ധമുള്ള മറ്റ് പ്രതികളെ പിടികൂടുന്നതില്‍ പൊലീസ് അനാസ്ഥകാട്ടുന്നതായും ആക്ഷേപമുണ്ട്. ഇവരെല്ലാം ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാൽ, കേസിലെ മുഖ്യപ്രതിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എൻ.സി.പി നേതാവുമായ റോജോ ജോസഫ് കഴിഞ്ഞ ദിവസം ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ എല്‍.ഡി.എഫ് ഭരണസമിതിയെ പിന്തുണച്ച് വോട്ട് ചെയ്യാന്‍ എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.