കുന്നത്തുകളത്തിൽ: ചങ്ങനാശ്ശേരിയിലെ ജ്വല്ലറിയിൽനിന്ന്​ 39 കിലോ സ്വർണം കണ്ടെത്തി

കോട്ടയം: നിക്ഷേപ തട്ടിപ്പു േകസിൽ കുന്നത്തുകളത്തിൽ ഗ്രൂപ്പി​െൻറ ആസ്തി-ബാധ്യതകൾ തിട്ടപ്പെടുത്താൻ കോടതി നിയോഗിച്ച റിസീവറുടെ നേതൃത്വത്തിൽ കണക്കെടുപ്പ് തുടരുന്നു. ബുധനാഴ്ച ചങ്ങനാശ്ശേരി സെൻട്രൽ ജങ്ഷനിലെ ജ്വല്ലറി തുറന്ന് കണക്കെുടുത്തു. ഇവിടെനിന്ന് 39 കിലോ സ്വർണവും 25 ലക്ഷത്തോളം രൂപയും കണ്ടെത്തിയെന്നാണ് പ്രാഥമികവിവരം. തിങ്കളാഴ്ച മുതലാണ് റിസീവറുടെ കണക്കെടുപ്പ് തുടങ്ങിയത്. ആദ്യം കോട്ടയം സെൻട്രൽ ജങ്ഷനിലെ ജ്വല്ലറിയിലായിരുന്നു പരിശോധന. ഇവിടെനിന്ന് 36 കിലോ സ്വർണവും അഞ്ചുലക്ഷം രൂപയും കണ്ടെടുത്തിരുന്നു. ഇതുവരെ കണ്ടെത്തിയ സ്വർണവും പണവും സീൽ ചെയ്ത് ട്രഷറിയിലേക്ക് മാറ്റി. ജ്വല്ലറികൾക്ക് പുറമെ ചിട്ടി, പണമിടപാട് സ്ഥാപനങ്ങളിലും കണക്കെടുക്കേണ്ടതുണ്ട്. ഈ നടപടികളെല്ലാം പൂർത്തിയാക്കാൻ ഒന്നര മാസമെങ്കിലും വേണ്ടിവരുമെന്നാണ് റിസീവർ നൽകുന്ന സൂചന. അതിനിടെ, ബുധനാഴ്ച രാവിലെ കോട്ടയത്ത് കുന്നത്തുകളത്തിൽ ഡെപ്പോസിറ്റേഴ്സ് അസോസിയേഷൻ നേതൃത്വത്തിൽ സെൻട്രൽ ജങ്ഷനിലെ കുന്നത്തുകളത്തിൽ ജ്വല്ലറിയിലേക്ക് മാർച്ച് നടത്തി. തുടർന്ന് ഇവർ കെ.കെ റോഡ് ഉപരോധിച്ചു. ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ കോട്ടയം വെസ്റ്റ് സി.ഐ നിർമൽ ബോസി​െൻറ നേതൃത്വത്തിൽ പ്രസിഡൻറും സെക്രട്ടറിയും അടക്കം ആറോളം പേരെ അറസ്റ്റ് ചെയ്ത് മാറ്റി. ഇവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് മറ്റുള്ളവർ പൊലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. തുടർന്ന് സി.ഐയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി കേസെടുക്കാതെ ഇവരെ വിട്ടയച്ചു. കോടതിയിൽ പാപ്പർ ഹരജി നൽകിയ ശേഷം സ്ഥാപനങ്ങളെല്ലാം പൂട്ടി കുന്നത്തുകളത്തിൽ ഗ്രൂപ് ഉടമകൾ മുങ്ങുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.