തൊടുപുഴ: മുണ്ടൻമുടി കൂട്ടക്കൊലപാതകത്തിൽ കൂടുതൽ പ്രതികളുണ്ടെന്ന സൂചന നൽകി അന്വേഷണ സംഘം. മൃതദേഹം മറവുെചയ്യാനടക്കം സഹായം കിട്ടിയിട്ടുണ്ടാകാനുള്ള സാധ്യത അന്വേഷിച്ചുവരുകയാണെന്നും കൊലപാതകത്തിനുള്ള സമയം നിശ്ചയിച്ചു നൽകിയെന്ന് കരുതുന്ന മന്ത്രവാദിയും പ്രതിയാകുമെന്നും ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രണ്ടുപേർ മാത്രമാണ് പ്രതികളെന്ന് ഉറപ്പിച്ചിരുന്ന പൊലീസ് മുഖ്യപ്രതി പിടിയിലായ ശേഷമാണ് പുതിയ നിലപാടിലെത്തിയിട്ടുള്ളത്. െചാവ്വാഴ്ച രാത്രി പിടിയിലായ മുഖ്യപ്രതി യുവമന്ത്രവാദി അടിമാലി കൊരങ്ങാട്ടി തേവർകുടിയിൽ അനീഷിെൻറ (30) അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും. നേര്യമംഗലത്തുള്ള സുഹൃത്തിെൻറ വീട്ടിൽ ഒളിവില്‍ കഴിയാനെത്തുന്നതിനിടെ നാട്ടുകാരുടെ സഹായത്തോടെയാണ് പ്രത്യേക സംഘം വലയിലാക്കിയത്. രണ്ടാം പ്രതി തൊടുപുഴ കാരിക്കോട് സ്വദേശി ലിബീഷിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം നടത്തുന്നതിന് പറ്റിയ സമയമാണെന്നും പിടിക്കപ്പെടില്ലെന്നും അടിമാലിയിലെ മറ്റൊരു മന്ത്രവാദിയുടെ ഉപദേശം സ്വീകരിച്ച ശേഷമാണ് അനീഷ് കൂട്ടക്കൊലപാതകത്തിനു സമയം നിശ്ചയിച്ചതെന്ന് ജില്ല പൊലീസ് മേധാവി പറഞ്ഞു. കൊലപാതകം നടത്തിയ ശേഷം പിടിക്കപ്പെടാതിരിക്കാൻ ഇതേ മന്ത്രവാദിയുടെ അടുത്തെത്തിയാണ് േകാഴിയെ അറുത്ത് പൂജ നടത്തിയത്. തെൻറ വിവാഹം നടക്കുന്നതിനും വീട്ടിൽ ഐശ്വര്യം വരുന്നതിനുമായി കൃഷ്ണനെ സമീപിച്ച് അനീഷ് നിരവധി പൂജകൾ നടത്തിയിരുന്നു. ഇതിനു മാത്രം 30000ത്തോളം രൂപ കൃഷ്ണൻ വാങ്ങി. രണ്ടുവർഷം പൂജ പഠിപ്പിച്ചതിന് വേറെയും പണം ഇൗടാക്കി. കൃഷ്ണൻ പഠിപ്പിച്ച മന്ത്രവിദ്യകൾ ഫലിക്കുന്നില്ലെന്നും താൻ വേറെ മന്ത്രവാദിയിൽനിന്ന് സ്വായത്തമാക്കിയ മന്ത്രശക്തി കൃഷ്ണൻ ആവാഹിച്ചെടുത്തെന്നും അനീഷ് വിശ്വസിച്ചിരുന്നു. ഇത് വീണ്ടെടുക്കുന്നതിനും കൃഷ്ണെൻറ താളിയോലകൾ കരസ്ഥമാക്കുന്നതിനുമായിരുന്നു കൊലപാതകം. ഇതിനായി സുഹൃത്ത് ലിബീഷുമായി ആറു മാസം ഗൂഢാലോചന നടത്തിയ ശേഷം ജൂലൈ 29ന് അർധരാത്രിക്കുശേഷം കൊല നടത്തിയെന്നാണ് അനീഷ് മൊഴി നല്‍കിയിരിക്കുന്നത്. വീട്ടിൽ കൂട്ടിയിട്ട മൃതദേഹങ്ങൾ തിങ്കളാഴ്ച രാത്രിയെത്തി കുഴിച്ചിടുകയായിരുന്നു. തൊടുപുഴയിലെ വ്യാപാര സ്ഥാപനത്തിൽനിന്ന് വാങ്ങിയ ആസിഡ് ഒഴിച്ചാണ് കുഴിമൂടിയത്. എളുപ്പം അഴുകുന്നതിനു വേണ്ടിയായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.