കന്യാസ്​​ത്രീ ഉ​െജ്ജെൻ ബിഷപ്പിന്​ നൽകിയ പരാതിയുടെ പകർപ്പ്​ പുറത്ത്​

േകാട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരെ പൊലീസിനെ സമീപിച്ച കന്യാസ്ത്രീ ഉെജ്ജെൻ ബിഷപ് സെബാസ്റ്റ്യൻ വടക്കേലിന് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത്. ലൈംഗിക പീഡനത്തി​െൻറ സൂചനകൾ കത്തിലുണ്ട്. എന്നാൽ, ൈലംഗിക പീഡനത്തെക്കുറിച്ച് കന്യാസ്ത്രീ ഒന്നും പറഞ്ഞിട്ടില്ലെന്നായിരുന്നു കഴിഞ്ഞദിവസം അന്വേഷണസംഘത്തിന് ബിഷപ് സെബാസ്റ്റ്യൻ വടക്കേൽ നൽകിയ മൊഴി. എന്നാൽ, ബുധനാഴ്ച കന്യാസ്ത്രീയുെട ബന്ധുക്കൾ പുറത്തുവിട്ട കത്തിൽ ബിഷപ് ഫ്രാങ്കോയുടെ പല ചെയ്തികളും പേപ്പറില്‍ എഴുതി നല്‍കാന്‍ കഴിയില്ലെന്ന് പറയുന്നുണ്ട്. ഒരു ബിഷപ്പി​െൻറ പദവിക്ക് ഒരിക്കലും നിരക്കാത്ത വാക്കുകളാണ് അദ്ദേഹം ഉപയോഗിക്കുന്നത്. ദുഷ്ടലാക്കോടെ ബിഷപ് ഫോണിലൂടെയും നേരിട്ടും മെസേജുകള്‍ വഴിയും നടത്തുന്ന ഇടപാടുകള്‍ തനിക്ക് ഒരിക്കലും സഹിക്കാന്‍ പറ്റുന്നതല്ല. ഇതേ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം മഠത്തിലെ ജീവിതം ഉപേക്ഷിക്കാന്‍ വരെ ആലോചിച്ചിരുന്നു. ഇക്കാര്യങ്ങള്‍ സഭയിലെ വൈദികരോടും കന്യാസ്ത്രീകളോടും ഞാന്‍ പങ്കുെവച്ചു. ബിഷപ്പുമാര്‍ അടക്കമുള്ളവരെ അറിയിക്കാനാണ് അവര്‍ എനിക്ക് നിര്‍ദേശം നല്‍കിയത്. ഇക്കാര്യങ്ങള്‍ എല്ലാം എഴുതി നല്‍കാന്‍ എനിക്ക് കഴിയില്ല. മേജര്‍ ആര്‍ച് ബിഷപ്പിനെ നേരില്‍കണ്ട് ഇവ ബോധിപ്പിക്കണമെന്ന് എനിക്ക് ആഗ്രഹമുണ്ട്. ഞങ്ങള്‍ നേരിടുന്ന എല്ലാ പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യണമെന്നും കത്തിൽ പറയുന്നു. 2017 ജൂൈല 11നാണ് കന്യാസ്ത്രീ ബിഷപ് വടക്കേലിന് കത്ത് നൽകിയിരിക്കുന്നത്. േകസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനും ജലന്ധർ ബിഷപ്പി​െൻറ മൊഴി രേഖപ്പെടുത്താനുമായി ഡൽഹിയിലുള്ള അന്വേഷണസംഘം വ്യാഴാഴ്ച ജലന്ധറിലേക്ക് പോകും. പഞ്ചാബ് പൊലീസി​െൻറ നിർദേശം അനുസരിച്ചാകും യാത്രയുടെ കാര്യത്തിൽ അന്തിമ തീരുമാനം. ഇവിടെയെത്തുന്ന സംഘം കന്യാസ്ത്രീ നേരേത്ത ഉപയോഗിച്ചിരുന്ന ഫോണിലെ വിശദാംശങ്ങൾ അടക്കം കണ്ടെത്താൻ ശ്രമിക്കും. ഇതിനുശേഷമാകും ബിഷപ്പി​െൻറ മൊഴിയെടുക്കുക. ഇതിനായി 55 ചോദ്യം തയാറാക്കിയിട്ടുണ്ട്. അതിനിടെ, കേസിൽ സാക്ഷിെയ സ്വാധീനിക്കാൻ ശ്രമിച്ച ഫാ. ജയിംസ് എർത്തയിലുമായി ചർച്ച നടത്തിയതായി ആരോപണം ഉയർന്ന കുറവിലങ്ങാട് എസ്.െഎ ഷിേൻറാ പി. കുര്യനെ സ്ഥലംമാറ്റി. കോട്ടയം ഡി.സി.ആർ.ബിയിലേക്കാണ് മാറ്റം. സംഭവത്തിൽ സ്പെഷൽ ബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് ജില്ല പൊലീസ് മേധാവിയുടെ ഉത്തരവ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.