ഡ്യൂട്ടി ഫ്രീ ഷോപ്​ വഴി മദ്യവിൽപന: ജാമ്യ വ്യവസ്​ഥയിൽ ഇളവ്​ തേടി പ്രതി കോടതിയിൽ

കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ് വഴി മദ്യം മറിച്ചുവിറ്റ സംഭവത്തിെല പ്രതി ജാമ്യവ്യവസ്ഥയിൽ ഇളവ് തേടി കോടതിയെ സമീപിച്ചു. മലേഷ്യൻ കമ്പനി പ്ലസ് മാക്സി​െൻറ സി.ഇ.ഒ ആർ സുന്ദരവാസനാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യ വ്യവസ്ഥ ഇളവ് ചെയ്യണമെന്നാണ് ആവശ്യം. അപേക്ഷ കോടതി അടുത്ത ദിവസം പരിഗണിക്കും. കുടുംബം തമിഴ്നാട്ടിലാണുള്ളതെന്നും എറണാകുളത്ത് തങ്ങുന്നതു മൂലം പ്രായമായ അമ്മക്കും ഭാര്യക്കും മകനുമൊപ്പം സമയം ചെലവഴിക്കാൻ കഴിയുന്നില്ല. പ്രായാധിക്യത്താൽ അമ്മക്ക് യാത്ര ചെയ്യാൻ പ്രയാസമുള്ളതിനാൽ അമ്മക്കോ ഭാര്യക്കോ ത​െൻറ ഒപ്പം എറണാകുളത്ത് താമസിക്കാൻ കഴിയില്ല. ആറാഴ്ചത്തേക്ക് ശനിയാഴ്ചകളിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാകണമെന്ന വ്യവസ്ഥയിലും ഇളവ് ആവശ്യപ്പെട്ടിട്ടുണ്ട്. കുട്ടികളുടെയും പ്രായമായ സ്ത്രീകളുടെയും പാസ്പോർട്ടുകൾ ഉപയോഗിച്ച് മദ്യം വാങ്ങി മറിച്ചുവിറ്റെന്നാണ് കേസ്. ജൂൺ രണ്ടിനാണ് സുന്ദരവാസൻ പിടിയിലായത്. ജൂൺ 28നാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.