യുവതിയെ അപമാനിക്കാൻ ശ്രമം: മുൻ ഗവ.പ്ലീഡർക്കെതിരായ കേസിൽ വിസ്​താരം തുടങ്ങി

കൊച്ചി: ഹൈകോടതി മുൻ ഗവ.പ്ലീഡറായിരുന്ന ധനേഷ് മാത്യു മാഞ്ഞൂരാൻ യുവതിയെ അപമാനിക്കാൻ ശ്രമിച്ചെന്ന കേസിൽ സാക്ഷി വിസ്താരം തുടങ്ങി. ഇരയാക്കപ്പെട്ട യുവതിയുടെ രഹസ്യ വിസ്താരത്തോടെയാണ് എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ വിചാരണ നടപടികൾക്ക് തുടക്കമായത്. ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവതിയോട് കോൺവ​െൻറ് ജങ്ഷന് സമീപത്തുവെച്ച് ധനേഷ് മാത്യു മാഞ്ഞൂരാൻ അപകമര്യാദയായി പെരുമാറിയെന്നാണ് പ്രോസിക്യൂഷൻ കേസ്. രാവിലെ തുടങ്ങിയ വിസ്താര നടപടികൾ വൈകുന്നേരം കോടതി പിരിയുംവരെ നീണ്ടു. സംഭവദിവസം യുവതിയുടെ കരച്ചിൽകേട്ട് ഒാടിയെത്തിയ കോൺെവൻറ് ജങ്ഷനിലെ ഒാേട്ടാ ഡ്രൈവർമാരും കാൽനടക്കാരുമാണ് ധനേഷ് മാത്യുവിനെ തടഞ്ഞുവെച്ച് െപാലീസിന് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.