ജെ.എൻ.യു: വി.സിയെ പുറത്താക്കണമെന്ന്​ 93 ശതമാനം അധ്യാപകരും

ന്യൂഡൽഹി: വൈസ് ചാൻസലർ ജഗദീഷ് കുമാറിെന പുറത്താക്കണമെന്നാവശ്യപ്പെട്ട് ജെ.എൻ.യു ടീച്ചേഴ്സ് അസോ. നടത്തിയ വോെട്ടടുപ്പിൽ 93 ശതമാനം പിന്തുണച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അടിസ്ഥാന വികസനത്തിന് ഫണ്ട് നൽകാനായി കേന്ദ്രം രൂപവത്കരിച്ച ഫണ്ടിങ് ഏജൻസിയിൽനിന്നു(ഹീഫ) േലാണെടുക്കാനുള്ള വി.സിയുടെ തീരുമാനം 96 ശതമാനം അധ്യാപകരും എതിർത്തു. ബുധനാഴ്ച കാമ്പസിൽ നടന്ന വോെട്ടടുപ്പിൽ 300 അധ്യാപകരാണ് വോട്ട് ചെയ്തത്. ഇതിൽ 279 പേർ രാജി ആവശ്യപ്പെട്ടു. എട്ടുപേർ രാജി എതിർത്തു. മറ്റു വോട്ടുകൾ അസാധുവായി. വി.സിക്കെതിരെ കാമ്പസിൽ അധ്യാപക വിദ്യാർഥി പ്രക്ഷോഭം ശക്തമാണ്. വിദ്യാർഥികൾക്ക് ഹാജർ നിർബന്ധമാക്കിയ വിഷയത്തിൽ അധ്യാപകരും വിദ്യാർഥികളും സമരത്തിലാണ്. കൂടാതെ, നജീബ് അഹ്മദി​െൻറ തിരോധാനവുമായി ബന്ധപ്പെട്ട് പ്രതിഷേധം മുതൽ വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടികളാണ് വൈസ് ചാൻസലർ എടുത്തിരുന്നത്. ബുധനാഴ്ച കാമ്പസിൽ നടന്ന ബിരുദദാന ചടങ്ങിൽ വൈസ് ചാൻസലർക്ക് ഹസ്തദാനം നൽകാതെ ഡോക്ടറേറ്റ് ബിരുദം നേടിയ ഗവേഷക വിദ്യാർഥി പ്രതിഷേധിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.