തൊടുപുഴ: ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് ബുധനാഴ്ച രാത്രി 2397.50ലെത്തി. നേരേത്ത പ്രഖ്യാപിച്ചതനുസരിച്ച് ജലനിരപ്പ് 2398ൽ എത്തുന്നതോടെ പരീക്ഷണ തുറക്കൽ ഉണ്ടാകേണ്ടതാണ്. ഇതിന് 0.502അടികൂടി മതി. എന്നാൽ, നീരൊഴുക്ക് അത്ര ശക്തമല്ലാത്തതിനാലും ഇടമലയാർ അണക്കെട്ട് തുറക്കാൻ തീരുമാനിച്ച സാഹചര്യത്തിലും ഇടുക്കി അടിയന്തരമായി തുറക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇടുക്കി പദ്ധതി പ്രദേശത്ത് രണ്ടുദിവസമായി മഴ ശക്തി പ്രാപിച്ചതോടെയാണ് അണക്കെട്ടിൽ അതിവേഗം ജലനിരപ്പുയർന്നത്. ശനിയാഴ്ചയും മഴ തുടരുമെന്ന അറിയിപ്പുണ്ട്്. ഇൗ സാഹചര്യത്തിൽ 2400ൽ എത്തിയാൽ മാത്രം 24 മണിക്കൂർ മുന്നറിയിപ്പ് നൽകി ഡാം തുറക്കാനാണ് സാധ്യത. ഇടമലയാർ തുറക്കുന്നത് വ്യാഴാഴ്ച രാവിലെ ആറിനാണ്. അവിടുത്തെ ജലനിരപ്പ് നിയന്ത്രണ വിധേയമാകുന്നത് കൂടി കണക്കിലെടുത്താകും ഇടുക്കിയുടെ കാര്യത്തിൽ തീരുമാനം. രണ്ടും കൂടിയ അളവിൽ തുറക്കേണ്ടി വന്നാൽ പെരിയാറിലെ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ സാധ്യതയുണ്ട്. എട്ടുമണിക്കൂറിനിടെ ഒരടി വെള്ളമാണ് ഇടുക്കിയിൽ കൂടിയത്. നിലവിലെ സ്ഥിതി തുടർന്നാൽ വ്യാഴാഴ്ച ജലനിരപ്പ് 2398 അടിയിലെത്തും. മഴയും നീരൊഴുക്കും കുറഞ്ഞാൽ തുറന്നുവിടേണ്ട സാഹചര്യം ഒഴിവാകുകയും െചയ്യും. കഴിഞ്ഞ 24 മണിക്കൂറിൽ ഇടുക്കിയിൽ 128.6 മില്ലിമീറ്ററാണ് മഴ ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.