പൊലീസ് എയ്ഡ് പോസ്​റ്റിലെ ശുചിമുറി ചോർന്നൊലിക്കുന്നു

ഗാന്ധിനഗർ: കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയുടെ പുതിയ അത്യാഹിത വിഭാഗത്തിൽ പൊലീസിന് അനുവദിച്ചിട്ടുള്ള മുറിയോട് ചേർന്നുള്ള ശുചിമുറിക്ക് ചോർച്ച. 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇവിടെ ഡ്യൂട്ടി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പ്രാഥമിക കൃത്യം ചെയ്യാൻപോലും കഴിയുന്നില്ല. ആഗസ്റ്റ് ഒന്നിനാണ് പുതിയ കെട്ടിടത്തി​െൻറ പ്രവർത്തനം ആരംഭിച്ചത്. പൊലീസിന് അനുവദിച്ച മുറിയിലെ കക്കൂസ് ചോർച്ചയുള്ളതായി മുൻകൂട്ടി പൊതുമരാമത്ത് അധികൃതരെ അറിയിച്ചിരുന്നതാണ്. തിങ്കളാഴ്ച അസി. എൻജിനീയർ സ്ഥലത്ത് വന്ന് അന്വേഷണം നടത്തി മടങ്ങി. എന്നാൽ, എത്രയും വേഗം ഈ കക്കൂസ് ഉപയോഗ്യമാക്കാൻ വേണ്ട നടപടി പൊതുമരാമത്ത് വകുപ്പ് അധികൃതർ സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ആശുപത്രി അധികൃതർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.