ശബരിമലയിൽ നിറപുത്തരി ആഘോഷം 15ന്

ശബരിമല: ശബരിമല ശ്രീധര്‍മശാസ്ത ക്ഷേത്രത്തിലെ നിറപുത്തരി ആഘോഷം 15ന് നടക്കും. ഇതിനായി ശബരിമലനട 14ന് വൈകീട്ട് അഞ്ചിന് തുറക്കും. തന്ത്രി കണ്ഠരര് മഹേഷ്‌ മോഹനരുടെ മുഖ്യകാർമികത്വത്തില്‍ പുലര്‍ച്ച അഷ്ടദ്രവ്യമഹാഗണപതി ഹോമത്തോടെയാണ് ആഘോഷം തുടങ്ങുന്നത്. ഭക്തര്‍ സമര്‍പ്പിക്കുന്ന നെല്‍ക്കതിരുകള്‍ ശ്രീകോവിലില്‍ കൊണ്ടുപോയി പൂജിക്കും. തുടർന്ന് തന്ത്രിയും മേല്‍ശാന്തിയും ഇതിലെ നെല്‍ക്കതിരുകള്‍ പ്രസാദമായി നല്‍കും. നിറപുത്തരി ദിനത്തില്‍ ഉദയാസ്തമയപൂജ, പടിപൂജ, പുഷ്പാഭിഷേകം എന്നീ ചടങ്ങുകളും നടക്കും. നിറപുത്തരി ആഘോഷങ്ങള്‍ക്കുശേഷം രാത്രി പത്തോടെ നടയടക്കും. 16ന് വൈകീട്ട് അഞ്ചിന് ചിങ്ങമാസപൂജകള്‍ക്കായി വീണ്ടും തുറക്കും. 17ന് സന്നിധാനത്ത് ലക്ഷാര്‍ച്ചനയും നടക്കും. അഞ്ചുദിവസത്തെ മാസപൂജകള്‍ക്കുശേഷം 21ന് രാത്രി പത്തോടെ നടയടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.