കോഴക്ക്​ പിടിയിലായ ജിയോളജിസ്​റ്റ്​ അനുമതി നൽകിയത്​ ആറ്​ ക്വാറികൾക്ക്​

പത്തനംതിട്ട: ലക്ഷങ്ങളുടെ കോഴപ്പണവുമായി പിടിയിലായ ജില്ല ജിയോളജിസ്റ്റ് എം.എം. വഹാബ് അനുമതി നൽകിയത് ആറു ക്വാറികൾക്ക്. 2017ലെ ഖനനനിയമവും പരിസ്ഥിതി നിയമങ്ങളും പാലിക്കാതെ കോഴ വാങ്ങി അനുമതി നൽകിയെന്നാണ് ആരോപണം. കോട്ടാങ്ങൽ അമിറ്റി റോക്സ്, ചെമ്പൻമുടിമല, വി.കോട്ടയം അമ്പാടി ഗ്രാനൈറ്റ്സ്, ഏനാദിമംഗലത്തെ മൂന്ന് ക്വാറികൾ എന്നിവക്കാണ് അനുമതി നൽകിയത്. പ്രവർത്തന അനുമതിക്കായി കാത്തുകിടക്കുന്നത് ഒമ്പത് ക്വാറികളുമുണ്ട്. ഏറത്ത് പഞ്ചായത്തിലെ പുലിമലയിൽ ആരാധന നടത്തിവരുന്ന കാവിനകത്ത്, പള്ളിക്കൽ പഞ്ചായത്തിലെ കൈപ്പേത്തടത്തിൽ പള്ളിസെമിത്തേരിക്ക് സമീപം, ഏനാദിമംഗലത്ത് സ​െൻറ് ജൂഡ് തീർഥാടന കേന്ദ്രത്തിനു സമീപം, ലൂക്കോസ്മുക്ക് പട്ടിക ജാതി കോളനിയിൽ, കിൻഫ്ര വ്യവസായപാർക്ക് എന്നിവിടങ്ങളിലാണ് ക്വാറിക്ക് അനുമതി തേടിയിട്ടുള്ളത്. ജിയോളജിസ്റ്റ് നൽകിയ മൈനിങ് പ്ലാൻ റദ്ദുചെയ്യുക, ഹൈകോടതി ഉത്തരവ് പാലിക്കാതെ നൽകിയ കോന്നി ഗാലക്സിയുടെ അനുമതിയെക്കുറിച്ച് വിജിലൻസ് അന്വേഷണം നടത്തുക, മണ്ണടി കന്നിമലയിലെ പട്ടയഭൂമിയിൽ ക്വാറി തുടങ്ങാനുള്ള നീക്കം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് പശ്ചിമഘട്ട സംരക്ഷണ സമിതി ജിയോളജി ഓഫിസ് മാർച്ച് നടത്തിയിരുന്നു. കലഞ്ഞൂരിലും റാന്നി, വടശ്ശേരിക്കര എന്നിവിടങ്ങളിലെ പാറമടകൾ, ക്രഷർ എന്നിവയുമായി ബന്ധപ്പെട്ട് കോടികളുടെ അഴിമതിയാണ് നടന്നതെന്ന് ഇവർ ആരോപിക്കുന്നു. വഹാബ് അനുമതി നൽകിയ ക്വാറികളുടെ അനുമതി പരിശോധിക്കുമെന്ന് കലക്ടർ നേരേത്ത അറിയിച്ചിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.