മഴക്കെടുതി: കോട്ടയത്തെ നഷ്​ടം വിലയിരുത്താൻ കേന്ദ്രസംഘം 10ന്​ എത്തും

കോട്ടയം: മഴക്കെടുതിയുടെ നഷ്ടം വിലയിരുത്താൻ ജില്ലയിൽ കേന്ദ്രസംഘം ഇൗമാസം10ന് എത്തും. വെള്ളപ്പൊക്കസമയത്ത് കേന്ദ്രമന്ത്രിമാരായ കിരൺ റിജിജുവും അൽഫോൻസ് കണ്ണന്താനവും ചെങ്ങളം, കുമരകം മേഖലകൾ സന്ദർശിച്ചിരുന്നു. ഇതി​െൻറ തുടർച്ചയായാണ് കേന്ദ്രത്തില്‍നിന്നുള്ള ഉദ്യോഗസ്ഥസംഘം വീണ്ടുമെത്തുന്നത്. ആഭ്യന്തര മന്ത്രാലയം ജോയൻറ് സെക്രട്ടറി എ.വി. ധര്‍മറെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഏഴംഗസംഘം ചൊവ്വാഴ്ചയാണ് കേരളത്തിലെത്തുന്നത്. 11വരെ രണ്ടു സംഘമായിട്ടാകും സന്ദർശനം. കോട്ടയത്ത് എത്തുന്ന ആദ്യസംഘം പ്രളയത്തിൽ നഷ്ടം നേരിട്ട പ്രദേശങ്ങൾ സന്ദർശിക്കും. എന്നാൽ, ഏറ്റവും കൂടുതൽ നാശനഷ്ടം വിതച്ച കോട്ടയം താലൂക്കില്‍ സന്ദര്‍ശനം നടത്തുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. ജില്ലയില്‍ വ്യാപകനാശമാണ് ഉണ്ടായത്. നദികളും തോടുകളും കവിഞ്ഞൊഴുകി പടിഞ്ഞാറന്‍ പ്രദേശങ്ങള്‍ പൂർണമായും വെള്ളത്തിനിടിലായിരുന്നു. രണ്ടാഴ്ച നീണ്ട ദുരിതത്തിൽ ആയിരക്കണക്കാളുകളാണ് വലഞ്ഞത്. കാർഷികമേഖലയിൽ മാത്രം 53.35 കോടിയുടെ നാശമുണ്ട്. ജില്ലയിലെ 5900 ഹെക്ടർ നെൽകൃഷിയിൽ 4021 ഹെക്ടറും പൂർണമായും നശിച്ചു. നെൽകൃഷിക്ക് മാത്രം 30 കോടിയാണ് നഷ്ടം. കോട്ടയം, വൈക്കം, മീനച്ചിൽ, ചങ്ങനാശ്ശേരി താലൂക്കുകളിലായി 90.9 കോടി നഷ്ടമാണ് കണക്കാക്കുന്നത്. വിവിധ റോഡുകള്‍ തകര്‍ന്ന വകയില്‍ 190 കോടിയും. അപ്പര്‍കുട്ടനാടന്‍ മേഖലയില്‍ 15,000 ഹെക്ടറിലെ നെൽകൃഷിയാണ് മടവീണ് നശിച്ചത്. മിക്കപാടങ്ങളിലും പുതിയ കൃഷിയിറക്കേണ്ട സാഹചര്യമാണ്. കാലാവസ്ഥ പ്രതികൂലമായാൽ കൃഷിതന്നെ ഉപേക്ഷിക്കേണ്ടി വരും. 248 വീട് തകർന്നതിന് 1.32 കോടിയും കെ.എസ്.ഇ.ബിക്ക് 90ലക്ഷവും വാട്ടർഅതോറിറ്റിക്ക് 16 ലക്ഷവും ജലവിഭവ വകുപ്പിനു രണ്ടുകോടിയും മൃഗസംരക്ഷണ വകുപ്പിന് 1.30 കോടിയും നഷ്ടമുണ്ടായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.