സ്വാതന്ത്ര്യദിന റാലിക്ക്​ ഒരുങ്ങി അടിമാലി

അടിമാലി: ബഹുജന പങ്കാളിത്തംകൊണ്ട് സംസ്ഥാനത്തെ ഏറ്റവും വലിയ സ്വാതന്ത്ര്യദിന റാലിക്ക് അടിമാലി ഒരുങ്ങുന്നു. അടിമാലി അറ്റാഡ്‌സ്, ത്രിതല പഞ്ചായത്തുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടുംബശ്രീ അയൽക്കൂട്ടങ്ങൾ, രാഷ്ട്രീയ-സാമൂഹിക- സാംസ്‌കാരിക സംഘടനകൾ, വ്യാപാരി വ്യവസായിക സംഘടനകൾ, സഹകരണ സ്ഥാപനങ്ങൾ, വിവിധ ട്രേഡ് യൂനിയനുകള്‍ തുടങ്ങിയവയുടെ ആഭിമുഖ്യത്തിലാണ് റാലി നടത്തുന്നത്. റാലിയുടെ വിജയകരമായ നടത്തിപ്പിന് സ്വാഗതസംഘം രൂപവത്കരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. മുഖ്യരക്ഷാധികാരി ജോയ്‌സ് ജോർജ് എം.പി, എസ്. രാജേന്ദ്രന്‍ എം.എൽ.എ, ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ പി.വി. സ്‌കറിയ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മിറ്റികള്‍ പ്രവര്‍ത്തനം തുടങ്ങിയത്. ആഘോഷത്തി​െൻറ ഭാഗമായി വിദ്യാർഥികൾക്ക് കലാ-സാഹിത്യ മത്സരങ്ങൾ, പൊതു-സ്വകാര്യ സ്ഥാപന അലങ്കാര മത്സരം, നിശ്ചലദൃശ്യങ്ങളും വാദ്യമേളങ്ങളും പൊതുസമ്മേളനം എന്നിവ നടക്കും. രാവിലെ 9.30ന് പതാക ഉയര്‍ത്തും. 10.30ന് അടിമാലി ഗവ. ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍നിന്ന് ആരംഭിക്കുന്ന വര്‍ണശബളമായ റാലി ടൗണ്‍ ചുറ്റി സര്‍വിസ് സഹകരണ ബാങ്കിന് മുന്നിൽ പ്രത്യേകം തയാറാക്കിയ വേദിക്ക് മുന്നിൽ സമാപിക്കും. ഹരിതകേരളം പദ്ധതി: വിവരശേഖരണം കാര്യക്ഷമമല്ലെന്ന് അടിമാലി: ഹരിതകേരളം പദ്ധതി പ്രകാരം നടക്കുന്ന വിവരശേഖരണം കാര്യക്ഷമമല്ലെന്ന് പരാതി. മാലിന്യസംസ്കരണം, ജൈവകൃഷിക്ക് പ്രാമുഖ്യം നൽകി കൃഷി വികസനം, ജലസംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സർക്കാർ ആസൂത്രണം ചെയ്ത പദ്ധതിയാണ് താളംതെറ്റുന്നത്. നീർത്തടങ്ങൾ സംബന്ധിച്ച് പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കേണ്ട സമയപരിധി തീരാറായിട്ടും പുരോഗതിയില്ല. ജലവിഭവ വകുപ്പിൽനിന്ന് നിയോഗിച്ച അസി. എൻജിനീയർ, ജല-പരിസ്ഥിതി പ്രവർത്തനങ്ങളിൽ പ്രാഗല്ഭ്യമുള്ള മൂന്ന് അംഗങ്ങൾ, നീർത്തട വികസന പരിപാടികളിൽ പ്രവർത്തന പരിചയമുള്ള സന്നദ്ധ സംഘടന പ്രതിനിധി, തൊഴിലുറപ്പ് അസി. എൻജിനീയർ, വില്ലേജ് എക്സ്റ്റൻഷൻ ഓഫിസർ, ഗ്രാമപഞ്ചായത്ത് അസി. എൻജിനീയർ, അസി. സെക്രട്ടറി, കൃഷി ഓഫിസർ, പഞ്ചായത്ത് പ്ലാനിങ് കമ്മിറ്റി വൈസ് ചെയർമാൻ, സി.ഡി.എസ് അധ്യക്ഷ എന്നിവർ അംഗങ്ങളായതാണ് സമിതി. പദ്ധതി നടത്തിപ്പ് കാര്യക്ഷമമാക്കണമെന്ന് നിർദേശിച്ച് തദ്ദേശ വകുപ്പ് നിരവധി ഉത്തരവുകൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. ജലവിഭവ വകുപ്പ് എൻജിനീയർമാരും ജീവനക്കാരും നീർത്തടങ്ങൾ സന്ദർശിച്ച് തയാറാക്കിയ റിപ്പോർട്ടുകൾ മാത്രമാണ് ആകെയുള്ളത്. പട്ടിക ജാതി കോളനികളിൽ പട്ടയം നൽകണം -പി.കെ.എസ് അടിമാലി: ജില്ലയിലെ ഭൂപ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കണമെന്ന് പട്ടിക ജാതി ക്ഷേമ സമിതി അടിമാലി ഏരിയ സമ്മേളം ആവശ്യപ്പെട്ടു. കൈവശഭൂമിക്ക് പട്ടയം ലഭിക്കാത്തതിനാൽ ഭൂരിപക്ഷം കുടുംബങ്ങളും സർക്കാറി​െൻറ ഭവന പദ്ധതിയിൽനിന്ന് പുറത്താണ്. വിവിധ പട്ടിക ജാതി കോളനികളിൽ താമസിക്കുന്നവർക്കും പട്ടയം നൽകണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു. സംസ്ഥാന സമിതി അംഗം കെ.ആർ. സോദരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം അടിമാലി ഏരിയ സെക്രട്ടറി ടി.കെ. ഷാജി, ശോഭന ഫ്രാൻസിസ്, സുമേഷ് തങ്കപ്പൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ടി.െക. സുധേഷ്കുമാർ (പ്രസി.), രജനി സതീശൻ, ടി.ആർ. ബിജി (വൈ. പ്രസി.), എസ്. മുനിയാണ്ടി (െസക്ര.), അനീഷ് കല്ലാർ, മുത്തുലക്ഷ്മി (ജോ. സെക്ര.), സുമേഷ് തങ്കപ്പൻ (ട്രഷ.).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.