വൈകല്യം മറികടന്ന്​ അക്ഷരലക്ഷം പരീക്ഷയെഴുതി സന്ധ്യ

കോട്ടയം: അക്ഷരവെളിച്ചത്തിനു വൈകല്യം തടസ്സമല്ലെന്ന് തെളിയിച്ച് സന്ധ്യ പരീക്ഷയെഴുതി. ഞായറാഴ്ച സാക്ഷരത മിഷ​െൻറ പ്രാഥമിക അക്ഷരജ്ഞാനം പകരുന്ന അക്ഷരലക്ഷം പൊതുപരീക്ഷ കോട്ടയം ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് എഴുതിയത്. പാറമ്പുഴ താന്നിക്കല്‍ സുകുമാര​െൻറയും ശോഭനയുടെയും മകളായ സന്ധ്യയുടെ ഇരുകാലും ജന്മനതളർന്നിരുന്നു. ഒരടി മുന്നോട്ടുചലിക്കാൻ പരസഹായം വേണം. സ്‌കൂളില്‍ പോയി അക്ഷരങ്ങളുടെ ലോകത്തെ അറിയാൻ വൈകല്യം തടസ്സമായിരുന്നു. ഉദരത്തിലിരിക്കെ മാതാവ് ശോഭനയുടെ വീഴ്ചയാണ് വൈകല്യത്തിനു കാരണം. പിന്നീട് ആശ്രയം മാതാപിതാക്കളും വീൽചെയറുമാണ്. മണർകാട് വാടകവീട്ടിലാണ് താമസം. സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. സന്ധ്യയുടെ അവസ്ഥ മനസ്സിലാക്കിയ സ്‌പെഷല്‍ ബ്രാഞ്ച് എസ്.ഐ രാജേഷ് വീട് നിർമിക്കാൻ മൂന്ന് സ​െൻറ് സ്ഥലം തിരുവഞ്ചൂരില്‍ നല്‍കി. ഇവിടെ വീട് നിർമിക്കുകയാണ് അടുത്ത ലക്ഷ്യം. അൽപം വൈകിയെങ്കിലും സാക്ഷരത മിഷൻ പരിപാടി സഹായകരമായതി​െൻറ സന്തോഷത്തിലാണ് വീട്ടുകാർ. ഇതിനൊപ്പം സാക്ഷരത മിഷൻ തുടര്‍കോഴ്‌സുകള്‍ പാസായി ബിരുദം നേടണം. നിലവില്‍ ചെറിയരീതിയില്‍ ഡാറ്റ എന്‍ട്രി ജോലികളും ചെയ്യുന്നുണ്ട്. എട്ടാം വയസ്സിൽ കേരളത്തിലെത്തിയ ബംഗാള്‍ സ്വദേശിയ രാജു ജോര്‍ജും പരീക്ഷയെഴുതി. ഞാലിയാകുഴിയിലെ മീന്‍കടയിലെ തൊഴിലാളിയായ രാജു കുടുംബസമേതം മീനടം പൊങ്കന്‍താനത്താണ് താമസം. ഇവര്‍ ഉള്‍പ്പെടെ ജില്ലയിലെ 108 കേന്ദ്രങ്ങളിലായി 669പേർ അക്ഷരലക്ഷം പരീക്ഷയെഴുതി. ഇതിൽ 484പേർ സ്ത്രീകളും 185പേർ പുരുഷന്മാരുമാണ്. കോട്ടയത്തെ പരീക്ഷകേന്ദ്രത്തിൽ പള്ളം ബ്ലോക്ക് കോഒാഡിനേറ്റര്‍ അനില്‍ കൂരോപ്പട, സാക്ഷരത പ്രേരക്മാരായ അന്നമ്മ കെ. മാത്യു, ശ്രീകല എന്നിവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.