മൂന്നാർ: കനത്ത മഴക്ക് അൽപം ശമനമായതോടെ . മഴ മാറി നിന്നാൽ ദിവസങ്ങൾക്കുള്ളിൽ കുറിഞ്ഞികൾ പൂവിട്ട് തുടങ്ങുമെന്ന പ്രതീക്ഷയിലാണ് ജില്ല ഭരണകൂടവും ടൂറിസം വകുപ്പും. ആയിരക്കണക്കിനു നീലക്കുറിഞ്ഞി ചെടികളാണ് മലയുടെ അടിവാരങ്ങളിലും കുന്നിൽചരിവുകളിലും മൊട്ടിട്ട് പൂക്കാൻ കാത്തിരിക്കുന്നത്. ചില ചെടികൾ പൂക്കുകയും ചെയ്തിട്ടുണ്ട്. എട്ടു ലക്ഷത്തോളം സന്ദർശകരെയാണ് ഇത്തവണ ടൂറിസം വകുപ്പ് മൂന്നാറിൽ പ്രതീക്ഷിക്കുന്നത്. ഇവർക്കായി ഓലയിലും ചൂരലുകളിലും തീർത്ത ഇരിപ്പിടങ്ങളുടെയും പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള ഇ-ടോയ്ലറ്റുകളുടെ പണിയും അവസാനഘട്ടത്തിലാണ്. നിലവിൽ സന്ദർശകരുടെ വരവ് കുറവാണെങ്കിലും വരുംദിവസങ്ങളിൽ തിരക്ക് വർധിക്കുമെന്നാണ് കരുതപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.