കോട്ടയം: കുട്ടികളിലെ പഠനവൈകല്യം കണ്ടെത്താനും അവർക്ക് പരിഹാരബോധനം നടത്താനും ഗവേഷണഫലങ്ങൾ ഉപയോഗപ്പെടുത്തണമെന്ന് മഹാത്മാഗാന്ധി സർവകലാശാല േപ്രാ-വൈസ് ചാൻസലർ പ്രഫ. സാബു തോമസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസും സ്പെൽ ലേണിങ് സപ്പോർട്ട് സെൻററും സംയുക്തമായി സംഘടിപ്പിച്ച ദ്വിദിന ശിൽപശാല സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠനപ്രശ്നങ്ങളും പഠനവൈകല്യങ്ങളും ഒന്നാണെന്ന് ധരിക്കുകയും ഒരേപോലെ പരിഗണിക്കപ്പെടുകയും ചെയ്യുന്ന രീതി ഇപ്പോഴും തുടർന്നുപോകുന്നത് അവസാനിപ്പിക്കണം. ഈ മേഖലയിൽ സർവകലാശാലകളിൽ നടത്തിയ ഗവേഷണഫലങ്ങൾ സമൂഹത്തിൽ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഡോ. ആനിയമ്മ മാത്യു മുഖ്യപ്രഭാഷണം നടത്തി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിസർച് ഇൻ ലേണിങ് ഡിസെബിലിറ്റീസ് ഡയറക്ടർ ഡോ. കെ.എം. മുസ്തഫ, സ്പെൽ ലേണിങ് സപ്പോർട്ട് സെൻററർ ഡയറക്ടർ ഹാഷിം അൽക്ക എന്നിവർ സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.