തൊടുപുഴ: എട്ടുമാസത്തിനിെട ജില്ലയിൽ ഇതുവരെ എട്ട് കൊലപാതകക്കേസ്. കൊല്ലപ്പെട്ടവരുടെ എണ്ണം 11. ഇടുക്കിയെ ഞെട്ടിച്ച് കൊലപാതകങ്ങൾ വർധിക്കുന്നു. മുണ്ടൻമുടിയിൽ നാലംഗ കുടുംബത്തെ വീടിന് സമീപം കൊന്ന് കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയതാണ് ഒടുവിെല സംഭവം. വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻ (52), ഭാര്യ സുശീല (50) മക്കളായ ആർഷ (21), അർജുൻ (18) എന്നിവരാണ് കൊല്ലപ്പെട്ടത്. കാളിയാർ തൊമ്മൻകുത്തിന് സമീപം ബാങ്ക് ഉദ്യോഗസ്ഥനെ തോട്ടത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവമാണ് ആദ്യത്തേത്. ഇടുക്കി സഹകരണ ബാങ്ക് കഞ്ഞിക്കുഴി ശാഖയിലെ കാഷ്യർ തൊമ്മൻകുത്ത് പാലത്തിങ്കൽ ജോർജുകുട്ടിയുടെ (51) മരണവുമായി ബന്ധപ്പെട്ട് വണ്ണപ്പുറത്ത് ഓട്ടോറിക്ഷ ഡ്രൈവറായ ദർഭത്തൊട്ടി ആശാരിപറമ്പിൽ സൂരജിനെ (28) കാളിയാർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 22ന് കുടുംബകലഹത്തിനിടെ അമ്മയുടെ കൺമുന്നിൽ ജ്യേഷ്ഠെൻറ കുത്തേറ്റ് അനുജൻ മരിച്ച സംഭവമായിരുന്നു അടുത്തത്. കല്ലാർകുട്ടി മാവിൻചുവട് നെല്ലിത്താനത്ത് പരേതനായ കുമാരെൻറ മകൻ രാജേഷാണ് (അനിക്കുട്ടൻ -35) മരിച്ചത്. രാജേഷിെൻറ സഹോദരൻ ജയേഷിനെ (38) വെള്ളത്തൂവൽ പൊലീസ് അറസ്റ്റ് ചെയ്തു. അടിമാലി ഇരുമ്പുപാലം പതിനാലാംമൈൽ പെരുണൂച്ചാൽ കൊച്ചുവീട്ടിൽ കുഞ്ഞൻപിള്ളയുടെ (60) കൊലപാതകം നടന്നത് മേയ് 12 നാണ്. കേസിൽ അയൽവാസികളായ മഠത്തിൽ കുട്ടൻ എന്ന വിനോദ് (47), മകൻ വിഷ്ണു (23), മകളുടെ ഭർത്താവ് പൊട്ടക്കൽ വിഷ്ണു (ചിക്കു -27) എന്നിവരെ രണ്ടുമാസത്തിനുശേഷം അറസ്റ്റ് ചെയ്തു. കുഞ്ഞൻപിള്ളയുടെ ഇളയമകൻ മനു പ്രതിയായി ജനുവരിയിൽ അടിമാലി പൊലീസ് സ്റ്റേഷനിലുണ്ടായിരുന്ന കേസിനോടനുബന്ധിച്ച പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചത്. കട്ടിലിൽനിന്ന് വീണ് പരിക്കേറ്റ് മരിച്ചെന്ന് കരുതിയ ഒന്നര വയസ്സുകാരനെ മാതാവ് കൊലപ്പെടുത്തിയതാണെന്ന് തെളിഞ്ഞ സംഭവം നടന്നതും ഈ വർഷമാണ്. കേസിൽ കോട്ടയം അയർക്കുന്നം നിരവേലിൽ കുന്തംചാരിയിൽ ജോയിയുടെ ഭാര്യ റോളിയെ (37) ഉപ്പുതറ പൊലീസ് അറസ്റ്റ് ചെയ്തു. മാനസികാസാസ്ഥ്യത്തിന് ചികിത്സയിൽ കഴിയുന്ന റോളി മകൻ അലക്‌സിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്നാണ് അന്വേഷണത്തിൽ തെളിഞ്ഞത്. ഏപ്രിൽ 18നായിരുന്നു സംഭവം. തൊടുപുഴയാറ്റിൽ ഇതര സംസ്ഥാന തൊഴിലാളിയുടെ മുങ്ങിമരണം ഉറ്റബന്ധു നടത്തിയ കൊലപാതകമാണെന്ന് പിന്നീട് കണ്ടെത്തി. മധ്യപ്രദേശ് ഗ്വാളിയർ സ്വദേശി രാമചന്ദ്രസിങ്ങിെൻറ (30) മരണമാണ് കൊലപാതകമെന്ന് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ ഉത്തർപ്രദേശ് സ്വദേശിയും രാമചന്ദ്രസിങ്ങിെൻറ ഭാര്യയുടെ അർധസഹോദരനുമായ ഉപേന്ദ്രസിങ്ങിനെ (22) അറസ്റ്റ് ചെയ്തു. രാമചന്ദ്രസിങ്ങിനെ പ്രതി പുഴയിലേക്ക് തള്ളിയിടുകയായിരുന്നു. ശാന്തൻപാറ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാർച്ചിൽ രണ്ടു കൊലപാതക കേസാണ് റിപ്പോർട്ട് ചെയ്തത്. പൂപ്പാറ പന്നിയാർ എസ്റ്റേറ്റിൽ ബന്ധുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ അടിയേറ്റ് ഒരാൾ മരിച്ചതാണ് ഒരു സംഭവം. എസ്റ്റേറ്റ് തൊഴിലാളി ഗണേശനാണ് (46) മരിച്ചത്. ഇയാളുടെ ഭാര്യസഹോദരൻ ബാലമുരുകനെ (40) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഞ്ചാവ് ബീഡി കൊടുക്കാത്തതുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നത്തെ തുടർന്ന് ചതുരംഗപ്പാറ നമരിയിൽ രാമർ അടിയേറ്റ് മരിച്ച സംഭവത്തിൽ പാണ്ട്യരാജിനെ അറസ്റ്റ് ചെയ്തതാണ് ഒരു സംഭവം. ആവർത്തിക്കപ്പെടുന്ന കൊലപാതകക്കേസുകളിലെ പ്രധാന കാരണങ്ങൾ സ്വത്ത് തർക്കവും കുടുംബപ്രശ്നങ്ങളുമാണ്. ജലനിധി ഉദ്ഘാടനം മറയൂർ: കാന്തല്ലൂര്‍ പഞ്ചായത്ത് പെരുമല ഗ്രാമത്തിലേക്കുള്ള ജലനിധി കുടിവെള്ളം വിതരണം പഞ്ചായത്ത് പ്രസിഡൻറ് ഡെയ്‌സി റാണി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് വിജയനും ജലനിധി അധികൃതരും ഗ്രാമനിവാസികളും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.