IDUKKI LIVE 1മഴ കൊണ്ടുപോയവർ...

തലേന്ന് വരെ തൊട്ടടുത്ത് നിന്നവർ, വിശേഷം പറഞ്ഞവർ... പെെട്ടന്നൊരു വേള അവർ അപ്രത്യക്ഷരാകുന്നു. നിമിഷ വ്യത്യാസത്തിൽ ചിലർ േപായത് മഴക്കൊപ്പം. തെളിവ് അവശേഷിപ്പിക്കാതെ ദുരന്തമുഖത്ത് കാണാതായി മറ്റുചിലെര. മരണത്തി​െൻറ അടയാളങ്ങളും തെളിവുകളും അവശേഷിപ്പിക്കാതെയാണ് കാണാമറയത്തേക്ക് ഒാടിയകന്നത്. തിരിച്ചുവരാത്ത അവർക്കുവേണ്ടി പേക്ഷ, കാത്തിരിക്കുന്നു ഉറ്റവർ. തേങ്ങലടങ്ങാതെ. ഇടുക്കിയിൽ ഇത്തരത്തിൽ കാണാമറയത്തുള്ള ചിലരെക്കുറിച്ച് 'ഇടുക്കി ലൈവ്'. കുളിക്കാനിറങ്ങി; വധുവിനെ തനിച്ചാക്കി ജയിംസ് കാണാമറയത്തേക്ക്... നവവധുവുമായി കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ടതാണ് ജയിംസ്. ആർക്കുമറിയില്ല ഇന്നും ജയിംസ് എവിടെയെന്ന്. വേദനിക്കുന്ന ഒാർമയായി 21 വർഷമായി കാണാമറയത്ത്. 1997 ജൂലൈ 23നാണ് അമ്പഴച്ചാൽ പുതുവാൻകുന്ന് ജയിംസും ഭാര്യ ബീനയും വീടിന് സമീപത്തെ അമ്പഴച്ചാൽ തോട്ടിൽ കുളിക്കാനിറങ്ങിയത്. കല്ലാർപുഴയുടെ ഭാഗമായ തോട്ടിൽ കനത്തമഴയെ തുടർന്ന് കുത്തൊഴുക്കുണ്ടായിരുന്നു. വിവാഹിതരായിട്ട് 13 ദിവസേമ ആയിരുന്നുള്ളൂ. കഴുകുന്നതിനിടെ തുണി ഒഴുക്കിൽപെട്ടു. ഇത് പിടിച്ചെടുക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി ജയിംസ് ഒഴുക്കിൽപെടുകയായിരുന്നു. വധു ബീനയുടെ കരച്ചിൽ കേട്ട് ഓടിയെത്തി ബന്ധുക്കളും നാട്ടുകാരും പുഴയാകെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. തുണിയും ജയിംസും ഒഴുക്കിനൊപ്പം ഒന്ന് പൊങ്ങിമറിയുന്നത് ബീന കണ്ടിരുന്നു. അത് അവസാന കാഴ്ചയായി. ഹൈറേഞ്ചിൽ ഏറ്റവും കൂടുതൽ മഴ പെയ്തിറങ്ങിയ വർഷമായിരുന്നു 1997ലെ ജൂലൈ. രണ്ടുദിവസം മുമ്പ് 19 പേരുടെ മരണത്തിനിടയാക്കിയ പഴമ്പിളിച്ചാൽ ഉരുൾപൊട്ടൽ ദുരന്തം നാടിനെ നടുക്കി നിൽക്കെയാണ് സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്ന ജയിംസിനെ മലവെള്ളം കവർന്നെടുത്തത്. ബന്ധുക്കളും നാട്ടുകാരും ഒരാഴ്ച രാപകൽ വ്യത്യാസമില്ലാതെ അമ്പഴച്ചാൽ മുതൽ കല്ലാർകുട്ടി വരെ പുഴയും പുഴയോരങ്ങളും അന്വേഷിച്ചത് മിച്ചം. പിന്നീട് ബന്ധുക്കളും സുഹൃത്തുക്കളും തുടർച്ചയായി അഞ്ചുവർഷം ജയിംസിനെ ഈ പുഴയിൽ തിരഞ്ഞിരുന്നു. ഇതിന് മുമ്പും ശേഷവും ഈ പുഴയിൽ വീണ് പരിക്കേറ്റവരെയും മരിച്ചവരെയും കണ്ടുകിട്ടിെയങ്കിലും ജയിംസ് മാത്രം കാണാമറയത്താണ്. പാറക്കെട്ടുകളും നിഗൂഢത ഒളിപ്പിക്കുന്ന കയങ്ങളും നിറഞ്ഞതാണ് ഇൗ തോട്. ഇത് ഒഴുകി കല്ലാർകുട്ടി ജലാശയത്തിലാണ് പതിക്കുന്നത്. വടേക്ക ശല്യാംപാറ പോസ്റ്റ് ഓഫിസ് ജങ്ഷനിൽ പുതുവാൻകുന്നത്ത് കുര്യൻ-ശോശാമ്മ ദമ്പതികളുടെ അഞ്ച് മക്കളിൽ ഇളയവനായിരുന്നു ജയിംസ്. കുന്നിൻമുകളിലായിരുന്നു വീട്. യാത്രപ്രശ്നം പരിഗണിച്ചായിരുന്നു ബന്ധുക്കളുടെയും നാട്ടുകാരുടെയും നിർബന്ധത്തിന് വഴങ്ങി ശല്യാംപാറയിൽനിന്ന് 1996ൽ ജയിംസും കുടുംബവും അമ്പഴച്ചാലിൽ എത്തുന്നത്. തോക്കുപാറ സ​െൻറ് ജോർജ് യാക്കോബായ സുറിയാനി പള്ളി ട്രസ്റ്റിയും മാനേജ്മ​െൻറ് കമ്മിറ്റി അംഗവുമായിരുന്നു. പള്ളിയിലെ പ്രധാന പാട്ടുകാരനുമായിരുന്നു. സൺഡേ സ്കൂൾ അധ്യാപകനുമായിരുന്നു. കൂട്ടുകാരനൊപ്പം മഴയിൽ ഒലിച്ചുപോയ ജീവൻ ഉരുൾപൊട്ടലിൽ മലവെള്ളത്തിനും മണ്ണിനും കീഴെ ഒളിച്ച ഒമ്പതുവയസ്സുകാരനെ ഒാർത്ത് നീറുകയാണ് ഇപ്പോഴും തച്ചിലേടത്ത് കുടുംബം.1997 ജൂലൈ 21ന് ഹൈറേഞ്ചിൽ കാലവർഷം സംഹാരതാണ്ഡവമാടിയപ്പോൾ പഴമ്പിളിച്ചാൽ തച്ചിലേടത്ത് കുടുംബത്തിലെ ഏക ആൺതരിയായിരുന്ന സതീശനെ മലവെള്ളം തട്ടിയടുക്കുകയായിരുന്നു. തച്ചിലേടത്ത് തങ്കപ്പൻ-തങ്കമ്മ ദമ്പതികളുടെ നാല് മക്കളിൽ ഇളയവനും നേര്യമംഗലം ഗവ. വോക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയുമായിരുന്നു സതീശൻ. കളിക്കുന്നതിനായി കൂട്ടുകാര​െൻറ വീട്ടിലെത്തി. അതിനിടെ മഴ ശക്തമായി. സതീശന് തിരികെ വീട്ടിലേക്ക് വരാനായില്ല. സന്ധ്യയായതോടെ സതീശനെ കൂട്ടിക്കൊണ്ടുവരാൻ പിതാവ് തങ്കപ്പനെത്തി. സതീശനുമായി തങ്കപ്പൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും മഴ കനത്തതിനാൽ തോട് കരകവിഞ്ഞ് ഒഴുകി. ഇതോടെ മടക്കയാത്ര പ്രയാസമായി. വീണ്ടും കൂട്ടുകാര​െൻറ വീട്ടിൽ മടങ്ങിയെത്തി. അതിനിടെ ഉരുൾപൊട്ടി. അവിടെ രക്ഷാപ്രവർത്തനത്തിനു ശേഷം സതീശനെ കൂട്ടാൻ വീട്ടിലെത്തിയപ്പോൾ കണ്ടകാഴ്ച നടുക്കുന്നതായിരുന്നു. വീടിരുന്ന ഭാഗത്ത് മൺകൂനമാത്രം. പിറ്റേന്ന് രാവിലെ എല്ലാവരുടെയും മൃതദേഹങ്ങൾ കിട്ടിയെങ്കിലും സതീശനെ മാത്രം കണ്ടെത്താനായില്ല. പൊലീസും ഫയർഫോഴ്സും നാട്ടുകാരും 15 ദിവസം തിരച്ചിൽ നടത്തി. വർഷങ്ങൾ കഴിയുേമ്പാഴും സതീശനെക്കുറിച്ച് വിവരമില്ല. എന്നാൽ, പ്രതീക്ഷ കൈവിടുന്നില്ല ഈ കുടുംബം. പഴമ്പിളിച്ചാൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ 16 പേരാണ് അന്ന് മരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.