IDUKKI LIVE 2

ഒരമ്മ കാത്തിരിക്കുന്നു പന്നിയാറിൽ പെൻസ്റ്റോക് പൈപ്പ് പൊട്ടിയുണ്ടായ വെള്ളപ്പാച്ചിലിൽ കാണാതായ ജെയ്സൺ എവിടെയെന്നത് ഇപ്പോഴും അറിയില്ല. ഒരാഴ്ച കഴിഞ്ഞ് മടങ്ങിവരാമെന്ന് പറഞ്ഞുപോയ മകനുവേണ്ടി അമ്മയുടെ കാത്തിരിപ്പ് നീളുകയാണ്. പത്തുവർഷം മുമ്പ് പന്നിയാറിൽ പെൻസ്റ്റോക് പൈപ്പിലുണ്ടായ തകരാർ പരിഹരിക്കാൻ പോയ സംഘത്തിൽ വൈദ്യുതി വകുപ്പിലെ ജീവനക്കാരനായിരുന്ന നാരകക്കാനം സ്വദേശി കൂട്ടുങ്കൽ ജെയ്സണുമുണ്ടായിരുന്നു. അപ്രതീക്ഷിതമായി പെൻസ്റ്റോക് പൈപ്പുകൾ പൊട്ടിത്തെറിച്ചുണ്ടായ കുത്തൊഴുക്കിൽ ഇവർ പെടുകയായിരുന്നു. ജെയ്സൺ അടക്കം ഏതാനുംപേരെ കാണാതായി. തൊട്ടടുത്ത ദിവസങ്ങളിലെ തിരിച്ചിലിൽ ജെയ്സൺ ഒഴികെ ബാക്കിയെല്ലാവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. വൈദ്യുതി വകുപ്പി​െൻറയും നാട്ടുകാരുടെയും നേതൃത്വത്തിൽ ജെയ്സെന പിന്നെയും ഒരാഴ്ചകൂടി തിരഞ്ഞു. വെള്ളമൊഴുക്ക് ഉണ്ടായ പ്രദേശത്തും റിസർവോയറിലും ഇളക്കിമറിച്ചുനടത്തിയ തിരച്ചിലിലും ഒന്നും കണ്ടെത്താനായില്ല. ഒരുവർഷത്തെ കാത്തിരിപ്പിനൊടുവിൽ വൈദ്യുതി വകുപ്പും സംസ്ഥാന സർക്കാറും ജെയ്സൺ അപകടത്തിൽ മരിച്ചതായി പ്രഖ്യാപിച്ചു. അവിവാഹിതനായിരുന്നു. പകരം ഇളയ സഹോദരന് ബോർഡിൽ ആശ്രിത നിയമനവും കുടുംബത്തിന് ധനസഹായവും നൽകി. എന്നാലും കൂട്ടുങ്കൽ വീടി​െൻറ ഉമ്മറത്ത് ജെയ്സ​െൻറ മാതാവ് മറിയാമ്മ ഇപ്പോഴും കാത്തിരിപ്പുണ്ട്. മടങ്ങിവരില്ലെന്നറിയാമെങ്കിലും മക​െൻറ കാലൊച്ചക്കായി കാത്തിരിക്കുകയാണ് ഇൗ അമ്മ. ജെയ്സ​െൻറ പിതാവ് നേരേത്ത മരിച്ചതാണ്. കളിക്കിടെ വൈശാഖ് യാത്രയായി; മടങ്ങിയില്ല ഇന്നും... അടിമാലി: തോട്ടിൽ വീണ പന്ത് എടുക്കാൻ ശ്രമിക്കുന്നതിനിടെ ഒഴുക്കിൽപെട്ട വിദ്യാർഥികളിലൊരാൾ ഇപ്പോഴും കാണാമറയത്ത്. അടിമാലി വിശ്വദീപ്തി പബ്ലിക് സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി വൈശാഖ് വി. ശശിയാണ് (14) നീറുന്ന ഒർമയായത്. 2005 ജൂലൈ 23നാണ് ദുരന്തം. വൈശാഖും ഹോസ്റ്റലിലെ കൂട്ടുകാരൻ ഒമ്പതാം ക്ലാസ് വിദ്യാർഥി പി.കെ. അരുണും മറ്റ് കൂട്ടുകാർക്കൊപ്പം വൈകീട്ട് നാലോടെ പന്തുകളിക്കാൻ ഗ്രൗണ്ടിലെത്തി. കളിക്കുന്നതിനിടെ പന്ത് തോട്ടിൽ വീണു. അത് എടുക്കാൻ വൈശാഖും അരുണും തോടി​െൻറ കരയിൽ എത്തുകയും ഒരാൾ തോട്ടിൽ ഇറങ്ങുകയുമായിരുന്നു. ഒാരത്തുനിന്ന മരച്ചില്ലയിൽ ഒരാൾ പിടിക്കുകയും പന്തെടുക്കാൻ ഇറങ്ങിയ ആളെ കൈപിടിച്ച് സഹായിക്കുകയും ചെയ്തു. എന്നാൽ, പിടിച്ചിരുന്ന മരച്ചില്ല ഒടിയുകയും ഇരുവരും തോട്ടിൽ പതിക്കുകയുമായിരുന്നു. മഴയിൽ തോട് കരകവിഞ്ഞ് ഒഴുകിയതാണ് വിനയായത്. രാത്രി അരുണി​െൻറ മൃതദേഹം സ്കൂളിൽനിന്ന് താഴ്ഭാഗത്ത് ഒന്നരകിലോമീറ്റർ മാറി കണ്ടെത്തി. എന്നാൽ, വൈശാഖിനെ ഇതുവരെയായിട്ടും കണ്ടെത്താനായില്ല. ഒരാഴ്ച ഇതുവഴിയുള്ള തോടും തോടി​െൻറ ഭാഗമായ ദേവിയാർ പുഴയിലും നാട്ടുകാരും പൊലീസും ഫയർഫോഴ്സും തിരച്ചിൽ നടത്തി. സേനാപതി വാഴാട്ട് വീട്ടിൽ ശശി-ശോഭന ദമ്പതികളുടെ മകനാണ് വൈശാഖ്. എക്സൈസ് ഉദ്യോഗസ്ഥൻ ചാറ്റുപാറ പാമ്പാകോലയിൽ കുട്ടപ്പ​െൻറയും വത്സലകുമാരിയുടെയും മകനാണ് അരുൺ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.