ഫാ. ജയിംസ്​ എർത്തയിൽ ആശുപത്രിയിൽ; ഹാജരായില്ല

കോട്ടയം: ജലന്ധർ ബിഷപ് ഫ്രാേങ്കാ മുളക്കലിനെതിരായ പീഡനക്കേസിൽനിന്ന് പിന്മാറാൻ പരാതിക്കാരിക്കൊപ്പമുള്ള കന്യാസ്ത്രീക്ക് വാഗ്ദനങ്ങൾ നൽകിയ ഫാ. ജയിംസ് എർത്തയിലിനെ െനഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ കേസ് അന്വേഷിക്കുന്ന വൈക്കം ഡിവൈ.എസ്.പി പി. സുഭാഷിന് മുന്നിൽ ഹാജരാകണമെന്നുകാട്ടി പൊലീസ് നോട്ടീസ് നൽകിയിരുന്നു. ഫോൺ അടക്കമുള്ളവ ഹാജരാക്കാനും നിർദേശിച്ചു. എന്നാൽ, ബുധനാഴ്ച രാത്രിയോടെ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ട എർത്തയിലിനെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ െഎ.സി.യുവിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന് ഹൃദയശസ്ത്രക്രിയ അടക്കം നേരേത്ത നടത്തിയിരുന്നു. ആശുപത്രിയിൽ കഴിയുന്ന എർത്തയിലിനെ ഡിസ്ചാർജ് ചെയ്തശേഷം ചോദ്യം ചെയ്യുമെന്ന് അന്വേഷണസംഘം അറിയിച്ചു. ബുധനാഴ്ച പാലാ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ എത്തി ഇദ്ദേഹം ജാമ്യം എടുത്തിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.